ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷക സ്വീകാര്യതയോടെ വിജയകരമായ രണ്ടാം വാരത്തിലേക്ക് 

7 months ago 6

മലയാള സിനിമയിൽ വേറിട്ട പ്രമേയം അവതരിപ്പിച്ച ആഭ്യന്തര കുറ്റവാളി ചിത്രത്തിനും ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനും പ്രേക്ഷകരുടെ വൻ പിന്തുണയാണ് ലഭിക്കുന്നത്. ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന് ഇപ്പോഴും ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ മിക്ക സെന്ററുകളിലും ലഭിക്കുന്നുണ്ട്. സഹദേവൻ എന്ന കഥാപാത്രത്തിന്റെ വിവാഹ ശേഷം ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആസിഫ് അലി സ്‌ക്രീനിൽ അവതരിപ്പിച്ചപ്പോൾ സിദ്ധാർഥ് ഭരതനും, ഹരിശ്രീ അശോകനും, ജഗദീഷും ഗംഭീര പ്രകടനവുമായി ചിത്രത്തിൽ ആസിഫിനോടൊപ്പം കൈയടി നേടുന്നുണ്ട്. പുരുഷന്റെ ജീവിത പ്രശ്നങ്ങൾ പറയുന്ന ചിത്രം കണ്ട ശേഷം സ്ത്രീകൾ ഉൾപ്പെടെ മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് നൽകുന്നത്. ചിത്രത്തിന്റെ സക്സസ് മീറ്റ് ഇന്ന് തിരുവനന്തപുരത്തു നടക്കും. മികച്ച കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ തന്റേതായ അഭിനയ പാടവം പ്രകടിപ്പിക്കുന്ന ആസിഫ് അലിയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആഭ്യന്തര കുറ്റവാളിയിൽ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Asif Ali`s Abhyanthara Kuttakavali: A Hit!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article