ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' സക്‌സസ് പ്രൊമോ സോങ് 'തീനാളം' റിലീസായി

7 months ago 6

asif ali abhyanthara kuttavali

'തീനാളം' സക്‌സസ് പ്രൊമോ സോങ്ങിൽനിന്ന്‌ | Photo: Screen grab/ Think Music India

മൂന്നാംവാരത്തിലും തീയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ സക്‌സസ് പ്രൊമോ സോങ് റിലീസായി. ക്രിസ്റ്റി ജോബിയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് തീനാളം ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന്‍ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് 'ആഭ്യന്തര കുറ്റവാളി'യില്‍ കാഴ്ചവച്ചിരിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രേംനാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാര്‍സ് ഫിലിംസ് ഗള്‍ഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു.

ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, സംഗീതം: ബിജിബാല്‍, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍: നവീന്‍ ടി. ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ഗാനരചന: മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Content Highlights: Asif Ali`abhyanthara Kuttavali` occurrence promo opus released

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article