25 June 2025, 03:11 PM IST

ബൈജു/ മോഹൻലാൽ/ സരയൂ | Photo: facebook/ baiju/ AP/ Mathrubhumi
താരസംഘടനയായ 'അമ്മ'യുടെ മീറ്റിങ്ങില്‍ നടന്‍ ബൈജുവിനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളോട് പ്രതികരിച്ച് നടി സരയു മോഹന്‍. വളരെ രസകരമായ രീതിയിലാണ് സരയു ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പേജില്‍ വന്ന ഒരു പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
ബൈജുവിന്റേയും മോഹന്‍ലാലിന്റേയും മീമുകള്‍വെച്ച് ചില നാടകീയ ഡയലോഗുകള്‍ എഴുതിച്ചേര്‍ത്തുള്ള പോസ്റ്റിന് താഴെയായിരുന്നു സരയൂവിന്റെ കമന്റ്. ജനറല്‍ ബോഡി യോഗം നേരിട്ട കണ്ട ഒരാളുടെ വിവരണം പോലെയായിരുന്നു ഈ പോസ്റ്റ്. ഇത് വായിച്ച 'ആഹാ.. എന്നിട്ട്, എന്നിട്ട്' എന്നായിരുന്നു സരയൂവിന്റെ കമന്റ്.
അമ്മ മീറ്റിങ്ങില്‍ സ്റ്റേജില്‍ സംസാരിക്കാന്‍ കയറിയ ബൈജു 'വെറുതെ താടിയില്‍ കൈ കൊടുത്ത് ഇരുന്നാല്‍ പോരെ, എന്തിനാ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത്' എന്ന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞു. 'പ്രസംഗിക്കാന്‍ വന്നാല്‍ അത് ചെയ്തിട്ട് പോകണം. ഞാന്‍ നില്‍ക്കണോ രാജിവെയ്ക്കണോ എന്നൊക്കെ ഞാന്‍ തീരുമാനിക്കും' എന്ന് മോഹന്‍ലാല്‍ എഴുന്നേറ്റ് നിന്ന് മറുപടി പറഞ്ഞു എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിനാണ് സരയൂ മറുപടി നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമല്ലെന്ന് വ്യക്തമാക്കി നടന്‍ ബൈജു നേരത്തെ പ്രതികരിച്ചിരുന്നു. ബൈജുവും മോഹന്‍ലാലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല. ഇപ്പോഴുള്ള കമ്മറ്റി തുടര്‍ന്നാല്‍ പോരെ എന്ന് പ്രസംഗത്തിനിടെ താന്‍ പറഞ്ഞെന്നും മോഹന്‍ലാല്‍ അതിന് പറഞ്ഞ മറുപടിയുമാണ് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതെന്നും ബൈജു വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റായി തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ജനറല്‍ ബോഡിയില്‍ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇനി സംഘടനയുടെ തലപ്പത്തേക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനും തീരുമാനമായി.

Content Highlights: mohanlal and baiju contented rumours connected amma gathering sarayus reply
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·