ആർ എമ്മിന്റെ പിറന്നാളിന് ജിൻ നൽകിയത് വജ്ര മോതിരം! അയ്യേ ആ വിരലിൽ എന്തുകൊണ്ട് ഇട്ടു എന്ന് ആർമി; ചോദ്യത്തിന് മറുപടിയുമായി ജിൻ

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam14 Sept 2025, 3:05 pm

കഴിഞ്ഞ ദിവസം ആർഎമ്മിന്റെ മുപ്പത്തിയൊന്നാം പിറന്നാളായിരുന്നു. ഒരു ഡയമണ്ട് മോതിരമാണ് ജിൻ ആർഎമ്മിന് പിറന്നാൾ സമ്മാനമായി നൽകിയത്

rm and jinആർ എമ്മിന് ജിൻ നൽകിയ പിറന്നാൾ സമ്മാനം
സൗത്ത് കൊറിയൻ മ്യൂസിക് ബാന്റായ ബിടിഎസിന്റെ ആരാധകരാണ് ലോകം മുഴുവൻ. താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർ എന്ന ആർമി സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ട്. കഴിഞ്ഞ ദിവസം ആർ എമ്മിന്റെ മുപ്പത്തിയൊന്നാം ജന്മദിനമായിരുന്നു. ബിടിഎസ് താരങ്ങൾ എല്ലാം ഒത്തു ചേരുകയും ആർഎമ്മിന് സർപ്രൈസുകളും സമ്മാനങ്ങളും നൽകുകയും ചെയ്തു. ആ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ലൈവിലൂടെ ആരാധകർ കണ്ടതാണ്

പ്രിയപ്പെട്ട ആരാധകരെ പിറന്നാൾ ആഘോഷത്തിൽ മിസ് ചെയ്തതിനെ കുറിച്ച് ആർ എം പിന്നീട് പറഞ്ഞിരുന്നു. അത് മാത്രവുമല്ല, തനിക്ക് കിട്ടിയ പിറന്നാൾ സമ്മാനങ്ങൾ കാണിക്കുകയും ചെയ്തു. ജിൻ തന്ന വജ്ര മോതിരം, മോതിര വിരലിൽ അണിഞ്ഞ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. അയ്യേ, അതെന്താ ജിൻ എൻഗേജ്മെന്റ് റിങ് ധരിക്കുന്ന വിരലിൽ ആ മോതിരം അണിഞ്ഞത് എന്ന് ചോദിച്ച് കളിയാക്കി കൊണ്ട് പല മെസേജുകളും അതിന് താഴെ വരികയും ചെയ്തു.

Also Read: ചുറ്റും എല്ലാം ഇരുട്ട് മൂടിയാലും, ഒരു വെളിച്ചം കാണാൻ കഴിയും; നവ്യ നായർ പറയുന്നു

അതിന് ഇപ്പോൾ ജിൻ മറുപടി നൽകിയിരിക്കുകയാണ്. ക്ഷമിക്കണം, എല്ലാ വിരലുകളിലും ഇട്ടു നോക്കി, ആ വിരലിനാണ് കറക്ട് ആയത്. അതുകൊണ്ട് ആർ എമ്മിന്റെ ആ വിരലിൽ തന്നെ ധരിക്കുകയായിരുന്നു എന്നാണ് ജിൻ പറഞ്ഞത്.

സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ബിടിഎസ് താരങ്ങൾ, രണ്ട് രണ്ടവ വർഷത്തിന് ശേഷം ചെയ്യുന്ന ആൽബത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ഇപ്പോൾ ആരാധകർ. ലോസ് ആഞ്ചൽസിൽ നിന്നും കംപോസ് ചെയ്ത പാട്ടുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ ഏഴവർ സംഘം. 2026 ൽ ആൽബം പുറത്തിറങ്ങും.

Also Read: 29 വയസ്സ്, ഈ പ്രായത്തിൽ മറ്റൊരു നടിമാരും കാണിക്കില്ല ഈ ധൈര്യം, എങ്ങനെ ചെയ്തു? ചോദ്യത്തിന് നിവേദ തോമസിന്റെ മറുപടി

ട്രേഡിങ്ങിൽ വിജയിക്കാൻ ഫോക്കസ് ചെയ്യണ്ട കാര്യങ്ങൾ


ഈ ആൽബം പുറത്തിറങ്ങുമ്പോൾ വ്യക്തികൾ എന്ന നിലയിൽ നിങ്ങൾ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നോ, ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ നിങ്ങളോടുള്ള ഞങ്ങളുടെ കമ്മിറ്റ്മെന്റ് ആണിത്, അതിന് വേണ്ടി ആത്മാർത്ഥമായി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ആരെയും നിരാശപ്പെടുത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പിറന്നാൾ ആഘോഷത്തിന് ശേഷം ആർഎം പറയുകയുണ്ടായി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article