ആർക്കും വേണ്ടി കാത്തിരിക്കാൻ കഴിയില്ല എന്ന് ജെറി ബ്രൂക്ക്ഹൈമർ; അപ്പോൾ ജോണി ഡെപ്പ് ഉണ്ടാവില്ല എന്ന് ഉറപ്പായോ?

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam23 Jun 2025, 6:45 pm

പൈറേറ്റ്സ് ഓഫ് ദി കരീബിയന്റെ പുതിയ സീരീസ് എത്തുമ്പോൾ, അതിൽ ജോണി ഡെപ്പ് ഉണ്ടാവുമോ എന്ന ആരാധകരുടെ ആകാക്ഷയ്ക്ക് ഫുൾസ്റ്റോപ്പിട്ട് നിർമാതാവ് ജെറി ബ്രൂക്ഹൈമർ.

ജോണി ഡെപ്പ്ജോണി ഡെപ്പ്
പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സീസൺ 6 പ്രഖ്യാപിച്ചതു മുതൽ ആളുകൾ ആകാംക്ഷയോടെ കേൾക്കാൻ കാത്തിരിയ്ക്കുന്നത്, ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് തിരിച്ചു വരുമോ എന്നാണ്. മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള കേസിനെത്തുടർന്നാണ് ജോണി ഡെപ്പ് ഡിസ്‌നിയുമായി അകന്നത്. ആ സമയത്ത്, താൻ ജാക്ക് സ്പാരോയുടെ വേഷത്തിൽ തിരിച്ചുവരില്ലെന്ന് ഡെപ്പ് പറയുകയും ചെയ്തു. ഈ ഒരു പ്രശ്നത്തിന്റെ പേരിലാണ് 2017 മുതൽ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ റീബൂട്ട് ചെയ്യാൻ കഴിയാതെ പോയത്.

എന്നാൽ, 2020 ൽ നിർമാതാവ് ജെറി ബ്രൂക്ക്ഹൈമർ പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സീസൺ റീ സ്റ്റാർട്ട് ചെയ്യുന്നു എന്ന് പറഞ്ഞതോടെ ആരാധകർക്ക് പ്രതീക്ഷയായി. കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി വരികയും ചെയ്തതോടെ ജാക്ക് സ്പാരോ ആയി തിരിച്ചെത്തും എന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ അത്രയ്ക്ക് അങ്ങോട്ട് പ്രതീക്ഷ വേണ്ട എന്ന തരത്തിലാണ് ഇപ്പോൾ ജെറി ബ്രൂക്ക്ഹൈമറിന്റെ പ്രതികരണം.

Also Read: Queen of Tears അല്ല, ഏറ്റവും മികച്ച കെ ഡ്രാമ ഏതാണ് എന്ന ചോദ്യത്തിന് ChatGPT നൽകിയ ഉത്തരം?

ചിത്രത്തിൽ പഴയ ചില താരങ്ങളുണ്ടാവും, അതിനൊപ്പം പുതിയ താരങ്ങളും കടന്നു വരുമെന്നാണ് കഴിഞ്ഞ ദിവസം ജെറി പറഞ്ഞത്. അപ്പോഴും ജോണി ഡെപ്പ് വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരെയും പ്രതീക്ഷിച്ചോ, കാത്തിരുന്നോ അല്ല പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സീസൺ 6 പ്രഖ്യാപിച്ചത്, ഞങ്ങളത് റീബൂട്ട് ചെയ്തു, മുന്നോട്ട് പോകും എന്ന തരത്തിലാണ് ജെറിയുടെ പ്രതികരണം. ഇതോടെയാണ് പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ ഡെപ്പ് തിരിച്ചു വരാനുള്ള സാധ്യതയും ഇല്ല എന്ന് നിരാശ ആരാധകരിലുണ്ടായത്.

Also Read: വളരെ നന്നായിരിക്കുന്നു! ഹാരി പോട്ടർ സീരീസിനെ കുറിച്ച് ശരിക്കുള്ള സ്രഷ്ടാവ് പറയുന്നു, ആദ്യത്തെ രണ്ട് എപ്പിസോഡ് വായിച്ചു

ആർക്കും വേണ്ടി കാത്തിരിക്കാൻ കഴിയില്ല എന്ന് ജെറി ബ്രൂക്ക്ഹൈമർ; അപ്പോൾ ജോണി ഡെപ്പ് ഉണ്ടാവില്ല എന്ന് ഉറപ്പായോ?


പുതിയ താരങ്ങൾ കടന്നുവരുന്നതോടെ ഫ്രാഞ്ചസിയുടെ മൊത്തത്തിലുള്ള മുഖം മാറും, ആളുകൾക്കും ഒരു ഫ്രഷ്നസ്സ് അനുഭവപ്പെടും ഒരുപാട് മാറ്റങ്ങൾ തീർച്ചയായും ഉണ്ടാവും എന്നൊക്കെയാണ് ഡിസ്നിയും ജെറി ബ്രൂക്ക്ഹൈമറും പ്രതീക്ഷിക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article