ആർജെ അമൻ ഭൈമി വിവാഹിതനായി; ആശംസകളുമായി ആര്യ ബഡായി, നിങ്ങൾ രണ്ടു പേരുടെയും ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam14 Sept 2025, 3:44 pm

നടി വീണ നായരാണ് ആർജെ അമൻ ഭൈമിയുടെ ആദ്യ ഭാര്യ. മാസങ്ങൾക്ക് മുൻപാണ് വീണ നായരും ആർജെ അമനും നിയമപരമായി ബന്ധം വേർപെടുത്തിയത്. 2022 ൽ തന്നെ വേർപിരിയൽ ഇരുവരും സ്ഥിരീകരിച്ചിരുന്നു

rj amanആർജെ അമൻ
ആർജെ അമൻ ഭൈമി വിവാഹിതനായി. റീബ റോയ്ക്കൊപ്പം വിവാഹ വേഷത്തിൽ പിൻതിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് ആ സന്തോഷ വാർത്ത ഭൈമി പങ്കുവച്ചത്. നമ്മുടെ യാത്രയിലെ ഓരോ ചെറിയ കാര്യങ്ങളെയും ഓരോ ചുവടുവയ്പ്പിനെയും ഞാൻ വിലമതിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു- എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്

പോസ്റ്റിന് താഴെ ആശംസകളും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. അതിൽ ഏറ്റവും ആകർഷണീയം ആര്യ ബഡായിയുടെ കമന്റാണ്. നിങ്ങൾ രണ്ട് പേരും പരസ്പരം ഒരുപാട് അർഹിക്കുന്നു. നിങ്ങൾ രണ്ട് പേരുടെയും കാര്യത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, ജീവിത കാലം മുഴുവൻ ഒരുപാട് പ്രണയവും സന്തോഷവും ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. പിന്നെ റീബ, കുടുംബത്തിലേക്ക് സ്വാഗതം - എന്നാണ് വീണയുടെ കമന്റ്.

Also Read: ഷെബിന് വാങ്ങി കൊടുത്തത് രണ്ടര ലക്ഷം രൂപയുടെ സമ്മാനം; ഇതുപോലെ പെൺമക്കളെ വളർത്തരുത് എന്ന് പറഞ്ഞവരൊക്കെ എവിടെ?

റീബയുമായുള്ള പ്രണയത്തെ കുറിച്ച് നേരത്തെ തന്നെ അമൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹം എന്നാണ് എന്ന നിരന്തരമായ ചോദ്യത്തിന് വൈകാതെ ഉണ്ടാവും എന്ന മറുപടിയും നൽകിയിരുന്നു. വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ പങ്കുവയ്ക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Also Read: ചുറ്റും എല്ലാം ഇരുട്ട് മൂടിയാലും, ഒരു വെളിച്ചം കാണാൻ കഴിയും; നവ്യ നായർ പറയുന്നു

ട്രേഡിങ്ങിൽ വിജയിക്കാൻ ഫോക്കസ് ചെയ്യണ്ട കാര്യങ്ങൾ


നടി വീണ നായരാണ് ആർജെ അമൻ ഭൈമിയുടെ ആദ്യ ഭാര്യ. ആർജെ അമൻ എന്ന നിലയിൽ താരം ശ്രദ്ധ നേടുന്നതിന് മുന്നേ തന്നെ, വീണ നായരുടെ ഭർത്താവ് എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു. ചെറുപ്പം മുതലേ പരസ്പരം അറിയാവുന്നവരാണ്, പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. 2022 ൽ ആണ് അമൻ വേർപിരിയൽ സ്ഥിരീകരിച്ചത്. 2025 ൽ ബന്ധം നിയമപരമായി അവസാനിച്ചു. ഇരുവർക്കും അമ്പാടി എന്ന മകനുണ്ട്, ബന്ധം വേർപിരിഞ്ഞുവെങ്കിലും മകന്റെ അച്ഛൻ അമ്മ എന്ന നിലയിലുള്ള ബന്ധം തുടരും എന്നും, അവന്റെ കാര്യങ്ങൾ എല്ലാം ഉത്തരവാദിത്വത്തോടെ നിറവേറ്റും എന്നും വീണ പറഞ്ഞിട്ടുണ്ട്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article