Published: November 10, 2025 10:38 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലിന്റെ വിജയക്കുതിപ്പിനു പൂട്ടിട്ട് സണ്ടർലൻഡ്. ലീഗിൽ തുടർച്ചയായ 6–ാം ജയം പ്രതീക്ഷിച്ചെത്തിയ ആർസനലിനെ 2–2നാണ് സണ്ടർലൻഡ് സമനിലയിൽ പിടിച്ചത്. സണ്ടർലൻഡിന്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന മത്സരത്തിൽ 36–ാം മിനിറ്റിൽ ഡാൻ ബലാഡിലൂടെ ആതിഥേയരാണ് ആദ്യം അക്കൗണ്ട് തുറന്നത്.
ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ ആതിഥേയർക്കു സാധിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ബുകായോ സാക്കയിലൂടെ (54–ാം മിനിറ്റ്) ആർസനൽ ഗോൾ മടക്കി. പിന്നാലെ ബൽജിയൻ താരം ലിയാൻദ്രോ ട്രൊസർഡിലൂടെ 74–ാം മിനിറ്റിൽ ലീഡ് നേടിയ ആർസനൽ, തങ്ങളുടെ വിജയക്കുതിപ്പ് തുടരുമെന്നു തോന്നിച്ചെങ്കിലും മത്സരം തീരാൻ സെക്കൻഡുകൾ ശേഷിക്കെ ബ്രയാൻ ബ്രോബിയിലൂടെ (90+4) സണ്ടർലൻഡ് സമനില പിടിച്ചു.
സണ്ടർലൻഡിനോട് സമനില വഴങ്ങേണ്ടിവന്നെങ്കിലും 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ആർസനൽ തന്നെയാണ് പട്ടികയിൽ മുന്നിൽ. മറ്റൊരു മത്സരത്തിൽ ചെൽസി, വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 3–0ന് തോൽപിച്ചു.
English Summary:








English (US) ·