Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•23 May 2025, 5:37 pm
പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ആർസിബിയുടെ സൂപ്പർ താരം തിരിച്ചെത്തുന്നു. ആർസിബി മാനേജ്‌മന്റ് ആണ് ഈ കാര്യം അറിയിച്ചത്. പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് താരം ടീമിനൊപ്പം ചേരുമെന്നാണ് അറിയാൻ സാധിച്ചത്. ഇതോടെ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കൂടുതൽ ശക്തരാകും.
ഹൈലൈറ്റ്:
- സൂപ്പർ താരം തിരിച്ചെത്തുന്നു
- നിർണായക അപ്ഡേറ്റ് നൽകി ആർസിബി
- 2016ന് ശേഷം ഇത് ആദ്യം
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ഫോട്ടോസ്- Samayam Malayalam) ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ് ആണ് ആർസിബി ക്യാമ്പിലേക്ക് തിരിച്ചെത്തുന്ന താരം. ഷോൾഡർ ഇഞ്ചുറി മാറിയതോടെയാണ് താരം ടീമിൽ തിരിച്ചെത്തുന്നത്. ഇതോടെ ആർസിബിയുടെ നിർണായക പ്ലേ ഓഫ് മത്സരങ്ങൾ കളിയ്ക്കാൻ ഹേസൽവുഡും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 27ന് ഡൽഹി ക്യാപിറ്റേഴ്‌സുമായി നടന്ന മത്സരത്തിലാണ് ആർസിബിയ്ക്കായി താരം അവസാനമായി കളിക്കുന്നത്.
ആർസിബി ഇനി ഡബിൾ സ്ട്രോങ്; സൂപ്പർതാരം തിരിച്ചെത്തുന്നു, നിർണായക അപ്ഡേറ്റ് നൽകി ബെംഗളൂരു
ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തിന്റെ ആരോഗ്യ നില നിരീക്ഷിക്കുകയാണ് എന്നും ആർസിബി മാനേജ്‌മെന്റുമായി അക്കാര്യങ്ങൾ സംസാരിക്കുന്നുണ്ട് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ' ഞങ്ങളുടെ മെഡിക്കൽ ടീമും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കൽ ടീമും അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുതോറും അദ്ദേഹം കൂടുതൽ മെച്ചപ്പെട്ടുവരുകയാണ്' എന്ന് ആർസിബി ക്രിക്കറ്റ് ഡയറക്ടർ മോ ബോബട്ട് പറഞ്ഞു. ആർസിബിയുടെ നോക്ക് ഔട്ട് മത്സരത്തിന് മുൻപ് ഹസൽവുഡ് ടീമിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഐപിഎൽ 2025 പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആർസിബിയുടെ സ്ഥാനം. ഇനി ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ കഴിയുന്നതോടെ ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങയിൽ ഒന്ന് ഉറപ്പിക്കുക എന്നതാണ് ആർസിബിയുടെ ലക്ഷ്യം. അതേസമയം 2016 ന് ശേഷമാണ് ആർസിബി രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫിലേക്ക് കടക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ട് മത്സരങ്ങളാണ് ആർസിബിയ്ക്ക് ബാക്കിയുള്ളത്. അതിൽ ഒന്ന് ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടക്കും. ആർസിബിയുടെ അവസാന ഗ്രൂപ്പ് മത്സരം മെയ് 27ന് ലക്‌നൗ സൂപ്പർ ജെയ്ന്റ്‌സിനെതിരെ നടക്കും. ഈ രണ്ട് മത്സരങ്ങളിലും ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ കോഹ്‌ലിയുടെ ആർസിബിയ്ക്ക് സാധിക്കും.
ഗ്രൂപ്പ് ഘട്ടങ്ങളിലെ ഈ മത്സരങ്ങൾക്ക് ശേഷം ഹേസൽവുഡ് ടീമിലെത്തുകയും കൂടി ചെയ്താൽ പിന്നെ ആരാലും തകർക്കാൻ കഴിയാത്ത ശക്തിയായി ആർസിബി മാറും.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·