ആർസിബി ടീം വിൽപ്പനക്ക്, വമ്പൻ നീക്കത്തിന് കാരണം ഇങ്ങനെ; ടീമിന്റെ മൂല്യം 17,000 കോടി രൂപയെന്ന് റിപ്പോർട്ട്

7 months ago 6

Curated by: ഗോകുൽ എസ്|Samayam Malayalam10 Jun 2025, 5:18 pm

2025 സീസൺ ഐപിഎല്ലിൽ കിരീടം ചൂടിയ ആർസിബി ടീമിന്റെ ഓഹരികൾ വിൽക്കാൻ ടീം ഉടമകൾക്ക് പദ്ധതിയെന്ന് റിപ്പോർട്ട്. സൂചനകൾ പുറത്ത്.

ഹൈലൈറ്റ്:

  • ആർസിബിയുടെ ഓഹരി വിൽക്കാൻ ഉടമകൾ
  • 2025 സീസൺ ഐപിഎല്ലിലെ ചാമ്പ്യന്മാരാണ് ആർസിബി
  • ഫ്രാഞ്ചൈസിയുടെ മൂല്യം 17000 കോടി രൂപ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുറോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ഫോട്ടോസ്- Samayam Malayalam)
നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇക്കുറി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി യായിരുന്നു ടീമിന്റെ കന്നി കിരീട നേട്ടം. ഇപ്പോളിതാ കപ്പടിച്ച് ഒരാഴ്ചക്ക് ശേഷം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.ഐപിഎൽ ജേതാക്കളായ ആർസിബി ടീമിന്റെ ഓഹരികൾ വിൽക്കാൻ ഉടമകൾ നീക്കം ആരംഭിച്ചതായാണ് വിവരം. ബിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയാണ് ടീമിന്റെ നിശ്ചിത ഓഹരികൾ വിൽക്കാൻ ശ്രമം നടത്തുന്നത്. 17,000 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ മൂല്യമായി അവർ വിലയിരുത്തുന്നത്. ഇതനുസരിച്ചാകും ഓഹരികളുടെ വില്പനയെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കുറച്ച് ഓഹരികൾ മാത്രമാകും അവർ വിൽക്കുകയെന്നും ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം അവർ നിലനിർത്തുമെന്നുമാണ് റിപ്പോർട്ട്. അതേ സമയം ഫ്രാഞ്ചൈസിയോ, ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനം യുണൈറ്റഡ് സ്പിരിറ്റ്സോ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.

ആർസിബി ടീം വിൽപ്പനക്ക്, വമ്പൻ നീക്കത്തിന് കാരണം ഇങ്ങനെ; ടീമിന്റെ മൂല്യം 17,000 കോടി രൂപയെന്ന് റിപ്പോർട്ട്


ഡിയാജിയോ യുടെ പ്രധാന മാർക്കറ്റായ അമേരിക്കയിൽ സമീപകാലത്ത് കനത്ത തിരിച്ചടിയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. അവിടെ ഡിയാജിയോ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വന്ന ഇടിവ് കമ്പനിക്ക് കനത്ത തിരിച്ചടിയായി. പ്രീമിയം മദ്യങ്ങൾക്കുള്ള ഡിമാൻഡ് കുറഞ്ഞതായിരുന്നു ഇതിന് കാരണങ്ങളിലൊന്ന്. ഇത് സാമ്പത്തികപരമായും അവരെ ബാധിച്ചു. ആർസിബി ഓഹരികൾ വിൽക്കുന്ന നീക്കത്തിലേക്ക് അവരെ നയിച്ചതും ഇതുതന്നെയാകാമെന്നാണ് സൂചന.

Also Read: കപ്പടിച്ചു, പക്ഷേ ആർസിബി ഈ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കും? അടുത്ത സീസണ് മുൻപ് നിർണായക മാറ്റം ഉറപ്പ്

ഐപിഎൽ പോലുള്ള കായിക ടൂർണമെന്റുകളിൽ പുകയില, മദ്യ ഉൽപ്പന്നങ്ങളുടെ എല്ലാത്തരം പരസ്യങ്ങളും നിരോധിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ട്. ഡിയാജിയോ അടക്കമുള്ള കമ്പനികൾ മിനറൽ വാട്ടറുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും പരസ്യങ്ങളിൽ ആർസിബി എന്ന ബ്രാൻഡിനെയും അവരുടെ കളിക്കാരെയും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ പരസ്യ നിയമങ്ങൾ കർശനമാക്കുകയാണെങ്കിൽ ക്രിക്കറ്റിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ ബ്രാൻഡ് മൂല്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

Also Read: ഐപിഎല്‍ കിരീട വിജയത്തിനു ശേഷം വികാരാധീനനായി വിരാട് കോഹ്‌ലി

അതേ സമയം സ്വപ്ന ഫോമിൽ കളിച്ചായിരുന്നു ആർസിബി ഇക്കുറി ഐപിഎല്ലിൽ കിരീടം ചൂടിയത്. ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തകർത്ത് ഫൈനലിൽ എത്തുകയായിരുന്നു. കലാശപ്പോരാട്ടത്തിൽ വീണ്ടും പഞ്ചാബിനെ എതിരാളികളായി അവർക്ക് ലഭിച്ചു. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ശ്രേയസ് അയ്യർ നയിച്ച ടീമിനെ ആറ് റൺസിന് വീഴ്ത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article