ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടിയോളം രൂപ, റിപ്പോർട്ട്

7 months ago 7

10 June 2025, 12:14 PM IST

kohli ipl trophy

വിരാട് കോലി ഐപിഎൽ ട്രോഫിയുമായി | AP

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.

ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 2 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 17,000 കോടി രൂപ) ഓഹരിമൂല്യമായി കമ്പനി തേടുന്നത്. ക്ലബ്ബിലുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് മദ്യ കമ്പനിയുടെ ഈ നീക്കം.

പ്രഥമസീസണില്‍ വ്യവസായി വിജയ് മല്യയാണ് ടീമിനെ സ്വന്തമാക്കിയത്. 11.1കോടി ഡോളറിനാണ്‌ മല്യ ആര്‍സിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു. ആര്‍സിബിയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് മല്യ അടുത്തിടെ വെളുപ്പെടുത്തിയിരുന്നു.

'ഞാൻ 2008-ൽ ആർസിബി ഫ്രാഞ്ചൈസിക്കായി ലേലം വിളിക്കുന്നസമയത്ത്, ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വഴിത്തിരിവാകുമെന്ന് കണ്ടിരുന്നു. എൻ്റെ കാഴ്ചപ്പാട് ബാംഗ്ലൂരിൻ്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു. ഊർജ്ജസ്വലവും ചലനാത്മകവും ആകർഷകവുമായ ഒന്ന്. അതിനാൽ 112 മില്യൺ ഡോളർ ഞാൻ നൽകി. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മികവിന് വേണ്ടി നിലകൊള്ളുന്ന ഒരു ബ്രാൻഡ് ആക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഞങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നിനെ റോയൽ ചലഞ്ചേഴ്സുമായി ബന്ധിപ്പിച്ചത്.'- മല്യ പറഞ്ഞു.

Content Highlights: British Distiller Diageo Eyes Stake Sale In RCB Franchise

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article