ആർസിബിയ്ക്ക് വിലക്കോ? സോഷ്യൽ മീഡിയയിൽ ആർസിബിയെ ഐപിഎൽ ഒഫീഷ്യൽ പേജ് അൺഫോളോ ചെയ്‌തെന്നും വ്യാജ പ്രചാരണം

7 months ago 8

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam9 Jun 2025, 5:54 pm

ആർസിബിയ്ക്കെതിരെ വമ്പൻ പ്രതിക്ഷേപമായിരുന്നു എങ്ങും നടന്നത്. കിരീട നേട്ടത്തിന് ശേഷമുള്ള വിജയാഘോഷം 11 പേരുടെ ജീവൻ കവർന്നത് ആർസിബി തിരിച്ചടിയായി. ഇതോടെ ചില വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇതിൽ സത്യം എന്തെന്ന് പരിശോധിക്കാം.

ഹൈലൈറ്റ്:

  • ബിസിസിഐ ആർസിബിയെ ബാൻ ചെയ്തോ?
  • ഐപിഎൽ എർസിബിയെ അൺ ഫോളോ ചെയ്‌തെന്ന് പ്രചാരം
  • ആർസിബിയുടെ വിജയാഘോഷത്തിൽ പൊളിഞ്ഞത് 11 പേർ
ആർസിബിആർസിബി (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) പതിനെട്ടാമത് സീസണിൽ കിരീടം സ്വന്തമാക്കിയ ടീം ആണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ( ആർസിബി ). ഇതോടെ പതിനേഴ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. വിരാട് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തം വെക്കുന്ന ദൃശ്യങ്ങൾ ലോക ക്രിക്കറ്റ് പ്രേമികൾ ഒരുപോലെ ഏറ്റെടുത്തു.
സഞ്ജു സാംസൺ ചെന്നൈയിലേക്കോ? താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
ഐപിഎൽ 2025 പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ച ടീം ആണ് ആർസിബി. ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തകർത്ത് നേരിട്ട് ജിനലിൽ പ്രവേശ ആർസിബി ഫൈനലിലും പഞ്ചാബിനെ തകർത്താണ് ജയം സ്വന്തമാക്കിയത്.

ആർസിബിയ്ക്ക് വിലക്കോ? സോഷ്യൽ മീഡിയയിൽ ആർസിബിയെ ഐപിഎൽ ഒഫീഷ്യൽ പേജ് അൺഫോളോ ചെയ്‌തെന്നും വ്യാജ പ്രചാരണം


എന്നാൽ വമ്പൻ വിജയത്തിന് പിന്നാലെ എത്തിയ തിരിച്ചടി ടീമിനെ നന്നേ ബാധിച്ചു. ഐപിഎൽ കിരീടം സ്വന്തമാക്കിയ വിജയാഘോഷം അതിരു കടന്നു. വിജയാഘോഷത്തിന്ടെ തിക്കിലും തിരക്കിലുംപെട്ട് ഒരു കുട്ടി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. ഇതോടെ ആർസിബി മാനേജ്മെന്റിന് നേരെ വലിയ ആക്ഷേപവും പ്രതിഷേധവും ഉയർന്നു. ഈ സാഹചര്യത്തിൽ ഒട്ടനവധി അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു. അടുത്ത സീസണിൽ ബിസിസിഐ ആർസിബിയെ ബാൻ ചെയ്യും എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു ശേശം പ്രചരിച്ചത് ഇൻസ്റ്റാർഗ്രാമിൽ ഐപിഎൽ ആർസിബിയെ അൺഫോളോ ചെയ്‌തു എന്നതാണ്.

എന്നാൽ ഇതിലൊന്നും സത്യമില്ല എന്നതാണ് യാഥാർഥ്യം. ഐപിഎല്ലിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ തന്നെ അത് മനസിലാകും. ഐപിഎൽ ഫോയിലോ ചെയ്യുന്നവരുടെ കൂട്ടത്തിൽ ആർസിബിയും ഉണ്ട്. അതേസമയം ബിസിസിഐ ബാൻ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

നിലവിൽ ബിസിസിഐ അത്തരമൊരു നിലപാട് കൈക്കൊണ്ടിട്ടില്ല. എന്നാൽ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആർസിബിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ച പറ്റിയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ബാൻ എന്ന കടുത്ത നടപടിയിലേക്ക് ബിസിസിഐ കടന്നേക്കാം. ഐപിഎൽ ചരിത്രത്തിൽ ഇതിന് മുൻപ് രണ്ട് ടീമുകളെ രണ്ട് സീസണുകളിൽ നിന്ന് ബിസിസിഐ ബാൻ ചെയിതുട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ റോയൽസിനെയുമാണ് ഇതിനു മുൻപ് ബിസിസിഐ ബാൻ ചെയ്‌തത്‌. മാച്ച് ഫിക്സിങ് നടത്തി എന്നതായിരുന്നു കണ്ടെത്തൽ.

അതേസമയം വിജയാഘോഷ അപകടത്തിൽ പൊലിഞ്ഞ 11 പേരുടെ കുടുംബങ്ങൾക്ക് ആർസിബി ധന സഹായം നൽകും. 10 ലക്ഷം രൂപ വിധമാണ് ആർസിബി നൽകുക. കർണാടക സർക്കാരും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും നൽകും.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article