09 May 2025, 02:44 PM IST

കങ്കണ റണൗട്ട് | ഫോട്ടോ: PTI
ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണൗട്ട്. 'ബ്ലെസ് ബി ദ ഈവിൾ' എന്ന് പേരിട്ടിരിക്കുന്ന ഹൊറർ ചിത്രത്തിലൂടെയാണ് കങ്കണ ഹോളിവുഡിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നത്. നടൻ സിൽവെസ്റ്റർ സ്റ്റാലോണിന്റെ മകൾ സ്കാർലറ്റ് റോസ് സ്റ്റാലോൺ, 'ടീൻ വുൾഫ്' ഫെയിം ടൈലർ പോസി എന്നിവരായിരിക്കും കങ്കണയ്ക്കൊപ്പം മറ്റുപ്രധാനവേഷങ്ങളിൽ. 'ന്യൂ മീ', 'ടെയിലിംഗ് പോണ്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അനുരാഗ് രുദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കങ്കണയുടെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ന്യൂയോർക്കിൽ ആരംഭിക്കും. വിദേശ ചലച്ചിത്ര നിർമ്മാണങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ചിത്രം പൂർണ്ണമായും രാജ്യത്തിനകത്ത് തന്നെ ചിത്രീകരിക്കും. അടുത്തിടെ പ്രഖ്യാപിച്ച ട്രംപ് ഇൻഡസ്ട്രി താരിഫുകളിൽ നിന്നുണ്ടാകാവുന്ന അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ നിർമ്മാതാക്കൾ പ്രത്യേകം തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ട്.
ആൾത്താമസമില്ലാത്ത ഫാം വാങ്ങുന്ന ദമ്പതികളുടെ കഥയാണ് 'ബ്ലെസ്ഡ് ബി ദ ഈവിൾ'. ഒരു 'ദുഷ്ടശക്തി'യെക്കുറിച്ചുള്ള നാടോടിക്കഥകൾ പ്രചാരത്തിലുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പ്രാദേശിക കഥകളിൽ തന്നെ അങ്ങേയറ്റം ആകർഷിക്കുന്ന എന്തോ ഒന്നുണ്ടെന്ന് ആഖ്യാനത്തെക്കുറിച്ച് സംസാരിക്കവെ അനുരാഗ് രുദ്ര വെറൈറ്റിയോട് പറഞ്ഞു. വരാനിരിക്കുന്ന കാൻ ഫിലിം മാർക്കറ്റിൽ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ ചിത്രം അവതരിപ്പിക്കും.
ചിത്രത്തിൽ കങ്കണയുടെ വേഷത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലയൺസ് മൂവീസിൻ്റെ പ്രസിഡൻ്റും സ്ഥാപകനുമായ ഗാഥാ തിവാരിയും അനുരാഗ് രുദ്രയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇരുവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതും. 'എലിഫൻ്റ് വൈറ്റ്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വേഡ് മുള്ളറാണ് ഛായാഗ്രാഹകൻ.
Content Highlights: Kangana Ranaut stars alongside Scarlet Rose Stallone & Tyler Posey successful `Bless Be The Evil`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·