ഇ– സിഗരറ്റ് വലിച്ചു: പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ, പിഴ മാത്രമല്ല; രാജസ്ഥാനെതിരെയും വരും

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 30, 2026 02:59 PM IST

1 minute Read

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്നതിന്റെ ദൃശ്യം. (X/@MARCUS907935)
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്നതിന്റെ ദൃശ്യം. (X/@MARCUS907935)

ന്യൂഡൽഹി ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ചുമത്തിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ്, പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഈ സിഗരറ്റ് വലിക്കുന്ന ദൃശ്യം ടിവി ക്യാമറകളിൽ പതിഞ്ഞത്. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

‘‘റിയാൻ പരാഗ് കുറ്റം സമ്മതിക്കുകയും മാച്ച് റഫറി അമിത് ശർമ ചുമത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ സൽപ്പേര് കളങ്കമില്ലാതെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, തെറ്റ് ചെയ്ത ടീമിനും അതിന്റെ ഉദ്യോഗസ്ഥർക്കും കളിക്കാർക്കുമെതിരെ കർശന നടപടിയെടുക്കുന്നതിനുള്ള മറ്റു വഴികളും ബിസിസിഐ ആലോചിക്കുന്നുണ്ട്.’’– ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 റലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ലെവൽ 1 കുറ്റമാണ് പരാഗിനെതിരെ ചുമത്തിയിരിക്കുന്നത്. ലെവൽ 1 കുറ്റമായതിനാൽ വാദം കേൾക്കുന്നതിന്റെ ആവശ്യമുണ്ടായിരുന്നില്ല.

🚨 News 🚨@rajasthanroyals Captain Riyan Parag has been fined 25% of his lucifer interest and has besides accumulated 1 Demerit Point (Level 1) for breaching Article 2.21 of the IPL’s Code of Conduct for Players and Team Officials.

More Details 🔽 | #TATAIPL https://t.co/zftWRg2QWH

— IndianPremierLeague (@IPL) April 30, 2026

മത്സരശേഷം ഓൺ-ഫീൽഡ് അംപയർമാരായ തന്മയ് ശ്രീവാസ്തവയും നിതിൻ മേനോനും മാച്ച് റഫറി അമിത് ശർമയ്ക്ക് ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിപ്പെട്ടത്. പരാഗ് കുറ്റക്കാരനാണെന്നും കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. ഐപിഎൽ മത്സരങ്ങളിൽ സ്റ്റേഡിയത്തിനും ഡ്രസിങ് റൂമിനും അകത്തും ഡഗൗട്ടിലും പുകവലി നിരോധിച്ചിട്ടുണ്ട്. 2019 മുതൽ ഇന്ത്യയിൽ ഇ –സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്.

2025-27 സീസണുകളിലേക്ക് ബിസിസിഐ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം, പ്ലേയിങ് ഇലവനിലോ ഇംപാക്ട് പ്ലെയറായോ കളിക്കുന്ന ഓരോ താരത്തിനും ഓരോ മത്സരത്തിനും 7.5 ലക്ഷം വീതം മാച്ച് ഫീസായി ലഭിക്കും. ഇതിന്റെ 25 ശതമാനമായ 1.87 ലക്ഷം രൂപയാണ് പരാഗ് പിഴയായി നൽകേണ്ടി വരിക. ഐപിഎൽ 2026 സീസണിൽ 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിനെ ടീമിൽ നിലനിർത്തിയത്. മാച്ച് ഫീസ് കരാർ തുകയ്ക്ക് പുറമെ ലഭിക്കുന്നതാണ്.
 

English Summary:

IPL subordinate Riyan Parag has been fined 25% of his lucifer interest and fixed a demerit constituent by the BCCI for smoking an e-cigarette successful the dressing country during a Rajasthan Royals match. This enactment violates IPL rules prohibiting smoking wrong stadium premises and dressing rooms, and besides goes against India's prohibition connected e-cigarettes since 2019.

Read Entire Article