30 August 2025, 10:07 PM IST

മാഞ്ചെസ്റ്റർ യുണൈറ്റഡ് | X.com/manchesterunited
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ജയം. ചെല്‍സി ഏകപക്ഷീയമായ രണ്ട് ഗോളിന് ഫുള്‍ഹാമിനെ കീഴടക്കിയപ്പോള്‍ യുണൈറ്റഡ് ബേണ്‍ലിയെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്ത് ടോട്ടനം ഹോട്‌സ്പര്‍സിനെ അട്ടിമറിച്ചു.
ഫുള്‍ഹാമിനെതിരേ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ചെല്‍സി ആദ്യഗോളടിച്ചത്. കോര്‍ണറില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ജാവോ പെഡ്രോയാണ് ലക്ഷ്യം കണ്ടത്. 56-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്‍സ് പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. ലീഗിലെ ചെല്‍സിയുടെ രണ്ടാം ജയമാണിത്.
ബേണ്‍ലിക്കെതിരേ 27-ാം മിനിറ്റില്‍ യുണൈറ്റഡ് മുന്നിലെത്തി. ജോഷ് ക്യുള്ളന്റെ സെല്‍ഫ് ഗോളാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 55-ം മിനിറ്റില്‍ ലൈല്‍ ഫോസ്റ്ററിലൂടെ ബേണ്‍ലി തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യുമോ വീണ്ടും യുണൈറ്റഡിന് ലീഡെടുത്തു. എന്നാല്‍ 66-ാം മിനിറ്റില്‍ ജെയ്ഡന്‍ ആന്തണി കളി സമനിലയിലാക്കി. മത്സരം അവസാനിരിക്കേ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിന് ജയം സമ്മാനിച്ചു.
മറ്റു മത്സരങ്ങളില്‍ ബേണ്‍ലി ടോട്ടനത്തെയും സണ്ടര്‍ലാന്‍ഡ് ബ്രെന്റ്‌ഫോര്‍ഡിനെയും എവര്‍ട്ടണ്‍ വോള്‍വ്‌സിനെയും കീഴടക്കി.
Content Highlights: nation premier league manchester agreed chelsea won








English (US) ·