ഇംഗ്ലണ്ടിനു ശേഷം വൈഭവ് സൂര്യവംശിയുടെ അടുത്ത ‘പോരാട്ട വേദി’ ഓസ്ട്രേലിയ; വീണ്ടും നായകനായി ആയുഷ് മാത്രെ, മലയാളി താരം പുറത്ത്

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: July 31 , 2025 12:51 PM IST

1 minute Read

 X@BCCI
വൈഭവ് സൂര്യവംശി ബാറ്റിങ്ങിനിടെ. Photo: X@BCCI

മുംബൈ∙ ഇംഗ്ലണ്ട് പര്യടനത്തിലെ തകർപ്പൻ പ്രകടനത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ പര്യടനത്തിന്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിനെ നയിച്ച ഐപിഎലിലെ പുത്തൻ താരോദയം ആയുഷ് മാത്രെയാണ് ഓസ്ട്രേലിയൻ പര്യടനത്തിലും നായകൻ. ഐപിഎലിലെ മറ്റൊരു താരോദയമായ പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്. ഇവർ ഉൾപ്പെടുന്ന 18 അംഗ ടീമിനെയാണ് ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടാവുക.

സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെയാണ് ഇന്ത്യ അണ്ടർ 19 ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം. ഇംഗ്ലണ്ട് പര്യടനത്തിൽ തകർപ്പൻ ഫോമിലായിരുന്ന വൈഭവ് സൂര്യവംശിയുടെ മികവിൽ യൂത്ത് ഏകദിന പരമ്പര ഇന്ത്യ 3–2ന് സ്വന്തമാക്കിയിരുന്നു. തുടർന്ന് നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിൽ ഉപനായകനായിരുന്ന അഭിഗ്യാൻ കുണ്ഡുവിനു പകരം മികച്ച ഫോമിലുള്ള വിഹാൻ മൽഹോത്രയാണ് ഓസീസ് പര്യടനത്തിൽ ഉപനായകൻ. വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പർ റോളിൽ അഭിഗ്യാൻ കുണ്ഡു ടീമിലുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്ന മുഹമ്മദ് ഇനാന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിച്ചില്ല.

ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ഹർവംശ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, നമാൻ പുഷ്പക്, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ, അൻമോൽജീത് സിങ്, ഖിലാൻ പട്ടേൽ, ഉദ്ധവ് മോഹൻ, അമാൻ ചൗഹാൻ

English Summary:

Ayush Mhatre to pb India U19 erstwhile again connected Australia tour

Read Entire Article