ഇംഗ്ലണ്ടിനെ 192-ൽ പിടിച്ചുകെട്ടി, ഇന്ത്യക്ക് 58 റൺസിനിടെ നാലുവിക്കറ്റ് നഷ്ടം

6 months ago 6

13 July 2025, 09:28 PM IST

washington sundar

ജെമീ സ്മിത്തിന്റെ വിക്കറ്റ് ആഘോഷിക്കുന്ന വാഷിങ്ടൺ സുന്ദറും കരുൺ നായരും | PTI

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഇംഗ്ലണ്ട് 192 റൺസിന് പുറത്ത്. രണ്ടാം ഇന്നിങ്സിൽ 62.1 ഓവറിൽ 192 റൺസിൽ ആതിഥേയർ പുറത്തായി. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ നാലുവിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകൾ നേടിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും ആകാശ് ദീപും ഓരോ വിക്കറ്റും നേടി. 40 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ.

ഓപ്പണർ ബെൻ ഡക്കറ്റ് (12) ആണ് ആദ്യം മടങ്ങിയത്. ആറാം ഓവറിൽ ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് നൽകി സിറാജ് ഇന്നിങ്സിലെ ആദ്യ വിക്കറ്റ് നേടി. 12-ാം ഓവറിൽ ഒലി പോപ്പിനെ (4) വിക്കറ്റിനു മുന്നിൽ കുരുക്കി സിറാജ് വിക്കറ്റ് നേട്ടം രണ്ടാക്കി. ഓപ്പണർ സാക് ക്രൗളിയെ (22) നിതീഷ് കുമാർ റെഡ്ഡിയും മടക്കി. യശസ്വി ജയ്സ്വാളിന് ക്യാച്ചായാണ് പുറത്തായത്. തകർപ്പനടികളുമായി മുന്നേറുകയായിരുന്ന ഹാരി ബ്രൂക്കിന് (23) ആകാശ്ദീപും കടിഞ്ഞാണിട്ടതോടെ ഇംഗ്ലണ്ട് നാലിന് 87 എന്ന നിലയിലെത്തി.

തുടർന്ന് ജോ റൂട്ടും ബെൻ സ്റ്റോക്സും ചേർന്ന് നിലയുറപ്പിച്ച് കളിച്ചു. അഞ്ചാംവിക്കറ്റിൽ ഇരുവരും 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 43-ാം ഓവറിൽ വാഷിങ്ടൺ സുന്ദറെത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൂട്ടിനെ (40) വെട്ടി വാഷിങ്ടൺ ഇന്നിങ്സിലെ ആദ്യ വിക്കറ്റ് നേടി. പിന്നാലെ വിക്കറ്റ് കീപ്പർ ജെമീ സ്മിത്തിനെയും (8) ബെൻ സ്റ്റോക്സിനെയും (33) വാഷിങ്ടൺ തന്നെ പുറത്താക്കി. ബ്രൈഡൻ കാർസിനെയും (1) ക്രിസ് വോക്സിനെയും (10) ബുംറയും മടക്കി. ഇതോടെ ഇംഗ്ലണ്ടിന് 182 റൺസ് ലീഡ്. ഷുഐബ് ബഷീറിനെ പത്താമനായി സുന്ദർ പറഞ്ഞയച്ചതോടെ ഇംഗ്ലണ്ട് സ്കോർ 192-ൽ അവസാനിച്ചു. ഇന്ത്യക്ക് 193 റൺസെടുത്താൽ ജയിക്കാം.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകള്‍ വീണത്. കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തി.

Content Highlights: india vs england trial cricket 4th day

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article