ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ; ഹോക്കി ലോകകപ്പിൽ രണ്ടാം റൗണ്ടിൽ

4 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 20, 2026 09:05 PM IST

1 minute Read

ഇന്ത്യൻ വനിതാ ഹോക്കി ടീം (Facebook/TheHockeyIndia)
ഇന്ത്യൻ വനിതാ ഹോക്കി ടീം (Facebook/TheHockeyIndia)

ആംസ്റ്റൽവീൻ( നെതർലൻഡ്സ്) ∙ വനിതാ ഹോക്കി ലോകകപ്പിലെ അവസാന പൂൾ ഡി മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ വനിതാ ടീം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സമനിലയോടെ ഇന്ത്യയ്ക്ക് ഒരു പോയിന്റ് ലഭിച്ചു. ഇതോടെ ആകെ അഞ്ച് പോയിന്റുമായി പൂളിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 

What you should work next

ആദ്യ മത്സരത്തിൽ ചൈനയോട് 2-2 എന്ന സ്കോറിന് സമനില വഴങ്ങിയ ഇന്ത്യ, തൊട്ടടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 6-1 ന്റെ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ചൈനയാണ് പൂളിൽ ഒന്നാമതെത്തിയത്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ സമനില നേടിയാൽ മതിയായിരുന്നു. 

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും, കളി പുരോഗമിച്ചതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ ആക്രമണത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു. മത്സരത്തിലുടനീളം ഇംഗ്ലണ്ടിന് 11 പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ഇന്ത്യൻ പ്രതിരോധ നിര അനുവദിച്ചില്ല. ഇന്ത്യയുടെ ശക്തമായ പ്രതിരോധ കോട്ട തകർക്കാനാകാതെ വന്നത് ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി.

English Summary:

Indian women's hockey squad has qualified for the adjacent circular of the Women's Hockey World Cup aft a goalless gully against England. This accomplishment marks a important milestone for the team, showcasing their beardown defence and strategical gameplay.

Read Entire Article