Published: August 08, 2025 10:54 AM IST
1 minute Read
ന്യൂഡൽഹി ∙ ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിനുള്ള നോർത്ത് സോൺ ടീമിനെ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നയിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ ഗിൽ വൈകാതെ നോർത്ത് സോൺ ടീമിനൊപ്പം ചേരും. 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനെതിരെയാണ് ഗില്ലിന്റെ ടീമിന്റെ ആദ്യ മത്സരം.
അർഷ്‍ദീപ് സിങ്, ഹർഷിത് റാണ, അംശുൽ കംബോജ് എന്നിവരും നോർത്ത് സോൺ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പ് ടീമിൽ ഗില്ലിനെ ഉൾപ്പെടുത്തിയാൽ ദുലീപ് ട്രോഫിയിൽനിന്ന് പിന്മാറേണ്ടി വരും.
English Summary:








English (US) ·