Published: August 10, 2025 08:29 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ഫുട്ബോൾ സീസണിനു തുടക്കം കുറിക്കുന്ന കമ്യൂണിറ്റി ഷീൽഡ് ഫുട്ബോളിൽ ഇന്നു രാത്രി 7.30ന് ലിവർപൂൾ – ക്രിസ്റ്റൽ പാലസിനെ നേരിടും. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരും എഫ്എ കപ്പ് ജേതാക്കളും തമ്മിലുള്ള സൗഹൃദ മത്സരമെന്ന നിലയിലാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കമ്യൂണിറ്റി ഷീൽഡ് നടക്കുക. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് കിക്കോഫ്.
17–ാം കമ്യൂണിറ്റി ഷീൽഡ് കിരീടമാണു ലിവർപൂൾ ലക്ഷ്യമിടുന്നത്. ക്രിസ്റ്റൽ പാലസ് ആദ്യമായാണ് കമ്യൂണിറ്റി ഷീൽഡിൽ കളിക്കുന്നത്. രണ്ടു മാസമായി പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ലിവർപൂളിന്റെ അർജന്റീന താരം അലക്സിസ് മക്കാലിസ്റ്റർ ഇന്ന് കളത്തിലിറങ്ങുമെന്നു കോച്ച് അർനെ സ്ലോട്ട് അറിയിച്ചു.
English Summary:








English (US) ·