Published: May 20 , 2025 10:31 PM IST
1 minute Read
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ച്, മഹേന്ദ്രസിങ് ധോണിയേപ്പോലെ പരമ്പരയ്‌ക്കിടെ വിരമിക്കാൻ രോഹിത് ശർമ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഈ ആവശ്യം രോഹിത് ശർമ ബിസിസിഐയ്ക്കു മുന്നിൽ വച്ചെങ്കിലും, നിരസിക്കപ്പെട്ടതോടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. 2014ൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നതിനിടെയാണ് പരമ്പരയ്‌ക്കിടെ അപ്രതീക്ഷിതമായി ധോണി ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതേ മാതൃകയായിരുന്നു രോഹിത്തിന്റെയും മനസ്സിലെന്നാണ് വിവരം.
‘‘പരമ്പരയിൽ സ്ഥിരതയുള്ള ടീം വേണമെന്ന് സിലക്ടർമാർക്ക് നിർബന്ധമുണ്ടായിരുന്നു. നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’– ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.
അതിനിടെ, രോഹിത് ശർമയുടെ പിൻഗാമിയായി ആരെ നായകസ്ഥാനത്ത് അവരോധിക്കുമെന്ന കാര്യത്തിൽ ബിസിസിഐയ്ക്ക് ഇനിയും തീരുമാനത്തിലെത്താനായിട്ടില്ലെന്നാണ് വിവരം. ജസ്പ്രീത് ബുമ്ര പിൻമാറിയതോടെ യുവതാരങ്ങളായ ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരാണ് നായകസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇരുവരുമായും വിശദമായിത്തന്നെ സംസാരിച്ചെങ്കിലും, ആരെ വേണമെന്ന കാര്യത്തിൽ സിലക്ടർമാർ ഇപ്പോഴും രണ്ടു തട്ടിലാണെന്നാണ് വിവരം.
English Summary:








English (US) ·