Published: July 19 , 2025 07:46 PM IST
1 minute Read
ലണ്ടൻ∙ ലോഡ്സ് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഇംഗ്ലണ്ട് താരങ്ങൾ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ലോഡ്സിലെ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനെത്തിയപ്പോഴാണ് ഗില്ലിനെതിരെ ഇംഗ്ലണ്ട് താരങ്ങൾ മോശം പരാമർശങ്ങൾ നടത്തിയതെന്നും മഞ്ജരേക്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ശുഭ്മൻ ഗില്ലിന് ഇത്തരം നീക്കങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും മഞ്ജരേക്കർ വ്യക്തമാക്കി.
ഗില്ലിനെതിരെ ഇംഗ്ലണ്ട് താരങ്ങളുടെ വാക്കുകൾ സ്റ്റംപ് മൈക്കിൽ പതിഞ്ഞിട്ടുണ്ടെന്നാണ് മഞ്ജരേക്കറുടെ നിലപാട്. ‘‘ഗ്രൗണ്ടിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സ്റ്റംപ് മൈക്കുകളിൽ പതിയും. ശുഭ്മൻ ഗില്ലിനെതിരെ വ്യക്തിപരമായ ചില പരാമർശങ്ങളുണ്ടായി. ഇത് ഗില്ലിനെ സംബന്ധിച്ച് പുതിയ ഒരു അനുഭവമായിരിക്കും. കാരണം ഇപ്പോള്‍ വിദേശ ടീമുകളിൽനിന്നെല്ലാം വളരെ സൗഹൃദപരമായ സ്വീകരണമാണ് ഇന്ത്യൻ ടീമിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഗില്ലിനു സാധിക്കാത്തതു തിരിച്ചടിയായി.’’– മഞ്ജരേക്കർ വ്യക്തമാക്കി.
മത്സരത്തിൽ രണ്ടാം ഇന്നിങ്സ് ബാറ്റു ചെയ്യാനിറങ്ങിയ ഗിൽ ആറു റൺസ് മാത്രമെടുത്ത് എൽബിഡബ്ല്യു ആയാണു പുറത്തായത്. ലോഡ്സ് ടെസ്റ്റിൽ 22 റൺസ് വിജയം നേടിയ ഇംഗ്ലണ്ട് പരമ്പരയിൽ 2–1ന് മുന്നിലെത്തിയിരുന്നു. ലോഡ്സ് ടെസ്റ്റിനിടെ ഗില്ലും ഇംഗ്ലണ്ട് ബാറ്റർ സാക് ക്രൗലിയും തർക്കിച്ചതും വിവാദമായിരുന്നു.
English Summary:








English (US) ·