ഇംഗ്ലണ്ട് പര്യടനത്തിന് പുതിയ ലുക്കില്‍ സര്‍ഫറാസ് ഖാന്‍; കുറച്ചത് 10 കിലോ ഭാരം 

8 months ago 10

18 May 2025, 09:10 PM IST

sarfaraz khan

സർഫറാസ് ഖാൻ |Photo:https://x.com/mufaddal_vohra/status/1924110796206059525

മുംബൈ: ഭാരക്കൂടുതലിന്റെ പേരില്‍ ഏറെ പഴിക്കേട്ട താരങ്ങളിലൊരാളാണ് സര്‍ഫറാസ് ഖാന്‍. തടിയന്‍ എന്ന് വിളിച്ച് പരിഹസിച്ച ചിലര്‍ കളിക്കാന്‍ യോഗ്യതയില്ലാത്തവനെന്നും പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഒരു കളിക്കാരന്റെ പ്രകടനവും ക്രിക്കറ്റ് ഫിറ്റ്‌നസുമാണ് ശരീരഭാരത്തേക്കാള്‍ പ്രധാനമെന്ന് പറഞ്ഞുകൊണ്ട് സര്‍ഫറാസിനെ പിന്തുണച്ചവരില്‍ പ്രധാനിയായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പരിഹാസങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കുമിടെ സര്‍ഫറാസിന്റെ പുതിയ ലുക്ക് ആരെയും ആശ്ചര്യപ്പെടുത്തും. ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ഫറാസ് ഇതിനോടകം പത്ത് കിലോ കുറച്ച് പുതിയ ലുക്കിലാണ് എത്തുക.

ഐപിഎല്‍ ലേലത്തില്‍ ആരും വിളിച്ചെടുക്കാതിരുന്നതോടെ 27-കാരനായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും അമിതഭാരം കുറയ്ക്കാനും കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ 10 കിലോഗ്രാം ഭാരം കുറച്ചുവെന്ന് സര്‍ഫറാസിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സര്‍ഫറാസിന്റെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ അടിയന്തരമായി ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ഫറാസിന്റെ അച്ഛനും പരിശീലകനുമായ നൗഷാദ് ഖാന്‍ ഒരു മാസത്തിനുള്ളില്‍ 12 കിലോഗ്രാം കുറച്ചു.

'ഞങ്ങളുടെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കല്‍ ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ഫറാസ് ഇതിനോടകം പത്ത് കിലോഗ്രാം കുറച്ചു. ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണ്. സര്‍ഫറാസും ഞാനും ജിമ്മില്‍ ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ ഞാന്‍ നടക്കാന്‍ പോകും. അവന്‍ ഒരു മണിക്കൂറോളം ക്ലബ്ബില്‍ ജോഗിങ് ചെയ്യും. തുടര്‍ന്ന് 30 മിനിറ്റ് നീന്തല്‍ സെഷനും ഉണ്ടാകും. എന്റെ ഇളയ മകന്‍ മോയിന്‍ ഖാന്‍ പോലും വളരെയധികം ഭാരം കുറച്ചിട്ടുണ്ട്' നൗഷാദ് ഖാന്‍ അദ്ദേഹം പറഞ്ഞു.

വ്യായാമം കൂടാതെ കര്‍ശനമായ ഭക്ഷണക്രമമാണ് ഭാരം കുറയ്ക്കല്‍ ദൗത്യത്തില്‍ സര്‍ഫറാസ് ഖാനും കുടുംബത്തിനും സഹായകരമായിട്ടുള്ളത്. 'സര്‍ഫറാസും ഞാനും വീട്ടില്‍ ആട്ട ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും ചോറും കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി. ഞങ്ങളുടെ ഭക്ഷണക്രമം ഇപ്പോള്‍ കര്‍ശനമാണ്, പക്ഷേ രസകരമാണ്. ചിക്കന്‍, മുട്ട എന്നിവയ്ക്കൊപ്പം വെജിറ്റബിള്‍ വിഭവങ്ങള്‍ കഴിക്കുന്നു, ഗ്രീന്‍ ടീയും കട്ടന്‍ കാപ്പിയും കുടിക്കുന്നു. ഭക്ഷണത്തില്‍ വളരെ കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ' നൗഷാദ് പറഞ്ഞു.

Content Highlights: Sarfaraz Khan loses 10 kg done strict fare to hole for England tour

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article