Published: June 19 , 2025 11:18 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണ് ഓഗസ്റ്റ് 15നു തുടക്കം. നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫീൽഡിൽ ബോൺമത്തിനെ നേരിടും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ആർസനൽ 2 ദിവസത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആദ്യമത്സരത്തിൽ നേരിടും.
കഴിഞ്ഞ സീസണിൽ 3–ാം സ്ഥാനത്തായിപ്പോയ മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരത്തിൽ 16ന് വോൾവർഹാംപ്ടൻ വാൻഡറേഴ്സിനെ നേരിടും. ചെൽസി സ്വന്തം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടും; മത്സരം 17ന്. മേയ് 24നാണ് ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക.
English Summary:








English (US) ·