Published: August 21, 2026 08:49 AM IST
1 minute Read
ലണ്ടൻ ∙ വമ്പൻ ടീമുകളെ കുഞ്ഞൻ ടീമുകൾ അട്ടിമറിക്കും! കിരീടം നേടിയവരും തരംതാഴ്ത്തൽ ഭീഷണി നേരിടും! ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന് ഇന്നു തുടക്കം. നിലവിലെ ചാംപ്യൻമാരായ ആർസനലും സ്ഥാനക്കയറ്റം നേടിയെത്തുന്ന കോവൻട്രി സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. രാത്രി 12.30 മുതൽ സ്റ്റാർ സ്പോർട്സ് സിലക്‌ട് 1, സ്റ്റാർ സ്പോർട്സ് 3 എന്നീ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം.
2003–04 സീസണിന് ശേഷം ആദ്യമായി കിരീടമുയർത്തിയ ആർസനൽ തന്നെയാണ് ഇത്തവണയും കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന കമ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3–0ന് തോൽപിച്ചതോടെ ആർസനലിന് ആത്മവിശ്വാസമേറെ.
ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാറസിനെയും ഗ്രീക്ക് സ്ട്രൈക്കർ ക്രിസ്റ്റോസ് സോലിസിനെയും ടീമിലെത്തിച്ച ആർസനലിന്, കഴിഞ്ഞ തവണ കിരീടം നേടിയ സ്‌ക്വാഡിൽ കാര്യമായ മാറ്റങ്ങളില്ല. 25 വർഷങ്ങൾക്കുശേഷം പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന കോവൻട്രി സിറ്റി ഇംഗ്ലണ്ട് ഇതിഹാസം ഫ്രാങ്ക് ലംപാഡിന്റെ ശിക്ഷണത്തിലാണ് സ്ഥാനക്കയറ്റം ഉറപ്പിച്ചത്. ഇപ്‌സ്‌വിച് ടൗണും ഹൾ സിറ്റിയുമാണ് കോവൻട്രിക്കൊപ്പം ഇത്തവണ സ്ഥാനക്കയറ്റം നേടിയ മറ്റു രണ്ടു ടീമുകൾ.
ഫ്രഞ്ച് ലീഗ് ഇന്നുമുതൽഫ്രഞ്ച് ഫുട്ബോൾ ലീഗായ ലീഗ് വൺ ഇന്ന് തുടങ്ങും. മാഴ്സൈയും സ്ട്രോസ്ബർഗും തമ്മിൽ രാത്രി 12.15നാണ് ആദ്യ മത്സരം. ചാംപ്യൻമാരായ പിഎസ്ജിയുടെ ആദ്യ മത്സരം 24നാണ്. റെന്നെയാണ് എതിരാളികൾ.
English Summary:






English (US) ·