Published: December 05, 2025 05:09 PM IST
1 minute Read
ലണ്ടൻ ∙ ബ്രെന്റ്ഫഡിനെ 2–0ന് തോൽപിച്ച ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 5 പോയിന്റ് ലീഡ് നിലനിർത്തി. എല്ലാ മത്സരങ്ങളിലുമായി തോൽവിയറിയാതെ 18 കളികൾ പൂർത്തിയാക്കാനും ഈ ജയത്തോടെ ആർസനലിനായി. 14 കളിയിൽ ആർസനലിനു 33 പോയിന്റായി.
ബ്രൈട്ടനെ 4–3നു തോൽപിച്ച ആസ്റ്റൺ വില്ല 3–ാം സ്ഥാനത്തേക്ക് ഉയർന്നു. ലീഡ്സിനോടു 3–1നു തോറ്റ ചെൽസി 4–ാം സ്ഥാനത്തേക്കു വീണപ്പോൾ സണ്ടർലാൻഡുമായി 1–1 സമനില വഴങ്ങിയ ലിവർപൂളിനു വീണ്ടും പോയിന്റ് നഷ്ടമായി. ആർസനലിനു 11 പോയിന്റ് പിന്നിൽ 8–ാം സ്ഥാനത്താണ് ലിവർപൂൾ.
English Summary:








English (US) ·