ഇംഗ്ലീഷ് മണ്ണിൽ അപൂർവ നാഴികക്കല്ല് പിന്നിട്ട് രാഹുൽ; ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻതാരം

6 months ago 6

23 July 2025, 06:07 PM IST

kl-rahul-1000-test-runs-england

Photo: ANI

മാഞ്ചെസ്റ്റര്‍: വിദേശത്ത് നടക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റര്‍മാരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍. മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍. ഇപ്പോഴിതാ ഇംഗ്ലണ്ട് മണ്ണില്‍ തുടരുന്ന മികച്ച പ്രകടനത്തോടെ ഒരു അപൂര്‍വ നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. മാഞ്ചെസ്റ്റര്‍ ടെസ്റ്റിനിടെ ഇംഗ്ലീഷ് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ല് രാഹുല്‍ പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1575 റണ്‍സ്), രാഹുല്‍ ദ്രാവിഡ് (1376), സുനില്‍ ഗാവസ്‌ക്കര്‍ (1152), വിരാട് കോലി (1096) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍. വ്യക്തിഗത സ്‌കോര്‍ 28-ല്‍ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിലെ രാഹുലിന്റെ റണ്‍നേട്ടം 1000-ല്‍ എത്തിയത്. ഗാവസ്‌ക്കറിന് ശേഷം ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് രാഹുല്‍. ഇംഗ്ലീഷ് മണ്ണിലെ 13-ാം ടെസ്റ്റിലാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഗാവസ്‌ക്കര്‍. 16 വര്‍ഷം നീണ്ടുനിന്ന ടെസ്റ്റ് കരിയറില്‍ ഇംഗ്ലണ്ടില്‍ കളിച്ച 16 ടെസ്റ്റില്‍ നിന്ന് 1152 റണ്‍സാണ് ഗാവസ്‌ക്കര്‍ നേടിയത്.

Content Highlights: KL Rahul becomes 5th Indian to people 1000 Test runs successful England, joining Sachin, Dravid, Gavaskar

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article