04 July 2025, 11:53 AM IST

Photo: x.com/Sportskeeda/
ബര്‍മിങ്ങാം: നോര്‍താംപ്ടണില്‍ ബുധനാഴ്ച ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ അടിച്ചൊതുക്കിയ ഇന്നിങ്‌സിനു പിന്നാലെ ഇന്ത്യയുടെ 14-കാരന്‍ വൈഭവ് സൂര്യവംശി നേരേ പോയത് ബര്‍മിങ്ങാമിലേക്കായിരുന്നു. അവിടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഇംഗ്ലീഷ് സീനിയര്‍ ടീമിനെതിരേ റെക്കോഡ് ഇരട്ട സെഞ്ചുറി കുറിക്കുമ്പോള്‍ അതിന് സാക്ഷിയായി വൈഭവ് എജ്ബാസ്റ്റണിലെ ഗാലറിയിലുണ്ടായിരുന്നു.
എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വൈഭവ് കളികാണാനെത്തിയത്. അണ്ടര്‍ 19 ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ മറ്റ് അംഗങ്ങളും കളികാണാനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം ഗില്‍ സ്വന്തമാക്കുന്നത് വൈഭവ് അങ്ങനെ നേരിട്ടുകണ്ടു. സേന രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. 2011-ല്‍ ലോര്‍ഡ്‌സില്‍ 193 റണ്‍സെടുത്ത മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലക്‌രത്‌നെ ദില്‍ഷന്റെ പേരിലായിരുന്നു സേന രാജ്യങ്ങളിലെ ഒരു ഏഷ്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ എന്ന റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കി. 2016-ല്‍ നേര്‍ത്ത് സൗണ്ടില്‍ വിരാട് കോലി 200 റണ്‍സ് നേടിയ ശേഷമുള്ള ഒരു ഇന്ത്യന്‍ നായകന്റെ വിദേശ ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേട്ടം കൂടിയാണിത്.
ഗില്ലിന്റെ ഇന്നിങ്‌സിനിടെയാണ് എജ്ബാസ്റ്റണിലെ ക്യാമറകള്‍ വൈഭവിനെ കണ്ടുപിടിച്ചത്. സീനിയര്‍ ടീമിന്റെ പ്രകടനം കാണാന്‍ ബിസിസിഐ തന്നെയാണ് വൈഭവിനെ ബര്‍മിങ്ങാമിലേക്കയച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ വെടിക്കെട്ട് പ്രകടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് വൈഭവ് ബര്‍മിങ്ങാമിലെത്തിയത്.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ 31 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത വൈഭവിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. മത്സരത്തില്‍ 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച വൈഭവ് അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടിയിരുന്നു.
Content Highlights: 14-year-old Vaibhav Suryavanshi witnessed Shubman Gill`s grounds treble period successful Edgbaston








English (US) ·