Authored by: ഋതു നായർ|Samayam Malayalam•29 May 2025, 10:25 am
ധ്യാന്‍ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ആയെത്തുന്നത്. അഭിമുഖങ്ങളിലെ ധ്യാനിന്റെ പതിവ് ശൈലി സിനിമയിലും കാണാം എന്നാണ് അച്ഛൻ ശ്രീനിവാസൻ പറയുന്നത്
ധ്യാൻ ശ്രീനിവാസൻ (ഫോട്ടോസ്- Samayam Malayalam) ഇന്നത്തെ സിനിമകൾക്ക് വേണ്ടത് കാഴ്ചക്കാരന്റെ ഹൃദയത്തിൽ കൊളുത്തുന്ന കഥകൾ ആണ് അങ്ങനെ ഒരു സിനിമയാണ് ഇത്. അങ്ങനെ ആദ്യം സിനിമ കണ്ടു പുറത്തിറങ്ങുന്ന ആളുകളുടെ സന്തോഷം ആണ് സിനിമയുടെ വിജയം അതാണ് ഏറ്റവും വലുത്. ഈ സിനിമ കണ്ടു പുറത്തിറങ്ങുന്ന ആളുകളുടെ മുഖത്ത് ആ സന്തോഷം കാണാൻ സാധിക്കും. ധ്യാൻ എന്റെ മകൻ ആയതുകൊണ്ട് ഇതിൽ അഭിനയിച്ചതുകൊണ്ട് പൊക്കി പറയുന്നത് അല്ല - ശ്രീനിവാസൻ പറയുന്നു.
ALSO READ:മിസിസ് ഡെന്നിസ്! പള്ളിയിൽ വച്ച് മിന്നുകെട്ടി മന്ത്രകോടി കൊടുത്തു; രണ്ടുമതാചാരപ്രകാരവും വിവാഹം; വിവാഹവിശേഷങ്ങൾ തീരുന്നില്ലഎനിക്ക് ഭയങ്കര സങ്കടം ആണ് ഇത്തരം പടങ്ങൾ ടെൻഷൻ പിടിച്ചിരുന്നാണ് അവസാനം വരെ കണ്ടത്; എന്ന് അമ്മ വിമല പറയുമ്പോൾ ഇങ്ങനത്തെ ഒരു മോനെ പ്രസവിച്ചു എന്നുള്ള ടെൻഷനിലാണ് അവന്റെ അമ്മ എന്ന മറുപടിയാണ് ശ്രീനിവാസൻ നൽകുന്നത്. ധ്യനൂട്ടൻ അവസാനം വിജയിച്ചപ്പോൾ ആണ് സന്തോഷം ആയതെന്നും വിമല കൂട്ടിച്ചേർത്തു. അതേസമയം അച്ഛനും അമ്മയും തന്റെ പടം കാണാൻ വരുന്ന കാര്യം സിനിമ പ്രമോഷന്റെ സമയത്തുതന്നെ ധ്യാൻ പറഞ്ഞിരുന്നു.ധൈര്യമായി പൊയ്ക്കോ ചീത്തപേര് ഉണ്ടാവില്ല എന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും അവർ ചിലപ്പോ സിനിമ കാണാൻ വരും വന്നാൽ അഭിപ്രായം ചോദിച്ച് വിഷമിപ്പിക്കരുത് എന്നും ധ്യാൻ മാധ്യമങ്ങളോട് തമാശരൂപേണ പറഞ്ഞിരുന്നു.
ALSO READ:മോളുടെ ഫോട്ടോ ഇപ്പോഴും മാറ്റിയിട്ടില്ല, പുതിയ പങ്കാളിക്കൊപ്പം അരുൺ; കഴിഞ്ഞ ജീവിതത്തെ പെട്ടന്ന് മറക്കാൻ സായി ലക്ഷ്മി സഹായിച്ചുഗ്രാമത്തിലെ പണിയില്ലാത്ത പൊലീസുകാരെ അന്വേഷണത്തില്‍ സഹായിക്കുന്ന നാടന്‍' ഡിറ്റക്ടീവാണ് ഉജ്ജ്വലന്‍. കിണ്ടിയും കിണ്ണവും കളവു പോയാലും ആടിനേയും കോഴിയേയും കളവുപോയാലും നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലല്ല, ഡിറ്റക്ടീവ് ഉജ്ജ്വലനെയാണ് സമീപിക്കുക. അങ്ങനെ വളരെ രസകരമായൊരു കഥയുമായിട്ടാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തിയത് . നവാഗത സംവിധായകരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ആണ് ഈ സിനിമ ഒരുക്കിയത്.
റമീസ് മുസ്തഫയാണ് സിനിമയ്ക്കായി സംഗീതം നല്‍കിയിരിക്കുന്നത്. പ്രേം അക്കാട്ടും ശ്രൈയന്തി ഹരിചരണുമാണ് ക്യാമറ ചലിപ്പിച്ചത്. ധ്യാൻ ശ്രീനിവാസനും സിജു വിൽസണും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, സസ്‌പെൻസും നാടകീയതയും നിറഞ്ഞ നിമിഷങ്ങൾ ആണ് സമ്മാനിക്കുന്നത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ മികച്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യമുണ്ട്. പ്രേം അക്കാട്ടും സ്രായാന്തിയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമായ ആർഡിഎക്‌സിലെ മികവിന് പേരുകേട്ട ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്, ഇത് കാഴ്ചക്കാർക്ക് മികച്ച ദൃശ്യാനുഭവം ആണ് നൽകുന്നത്.





English (US) ·