Authored by: അശ്വിനി പി|Samayam Malayalam•23 Sept 2025, 3:51 pm
നിമിഷ് രവിയുമായുള്ള അഹാന കൃഷ്ണയുമായുള്ള പ്രണയ ബന്ധം രഹസ്യമല്ല. ഇപ്പോൾ തന്റെ പങ്കാളിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിൽ എത്രത്തോളം അഭിമാനിക്കുന്നു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ
നിമിഷിനെ കുറിച്ച് അഹാനനാല് വർഷം മുൻപാണ് ലോകയുടെ കഥ ആദ്യമായി ഡൊമനിക് അരുൺ എന്റെ അടുത്ത് പറയുന്നത്. അന്ന് മുതൽ എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ പ്രിവിലേജ്, നിമിഷിന്റെയും ഡൊമനിക്കിന്റെയും നിരന്തരമായ പരിശ്രമങ്ങൾ നേരിട്ട് കാണാൻ സാധിച്ചു. സങ്കൽപ്പിക്കാൻ കഴിയാത്തതിനും അപ്പുറമുള്ള ഒരു ലോകം സൃഷ്ടിച്ച്, എല്ലാ ചെറിയ ചിന്തകൾ പോലും അതിലേക്കിട്ടുകൊണ്ട് ഏറ്റവും മികച്ചതാക്കാൻ ശ്രമിച്ച്, ജെനുവിനായ നല്ല സിനിമ. നിങ്ങൾ തമ്മിലുള്ള സൗഹൃദം കൂടെയാണ് ഈ സിനിമയുടെ വിജയം- എന്ന് ആദ്യം അഹാന ലോക എന്ന സിനിമയെ കുറിച്ച് പറഞ്ഞു.
Also Read: അതെ കത്രീന കൈഫ് ഗർഭിണിയാണ്! ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായത്തിലേക്ക് കടക്കുകയാണ് എന്ന് വിക്കി കൗശൽഅതിന് ശേഷം നിമിഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധ പതിഞ്ഞത്. ഇത് നിനക്ക് വേണ്ടിയാണ് നിം. ഒരു ദിവസത്തെ മുഴുവൻ ഷൂട്ടും കഴിഞ്ഞാൽ ആരായാലും ക്ഷീണിക്കും. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഈ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് എത്ര ക്ഷീണിതനായാലും നീ ഡൊമനിക്ക് അരുണിനെ വിളിക്കുകയും സിനിമയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. എത്ര തന്നെ തിരക്കിലാണെങ്കിലും, ക്ഷീണിതനാണെങ്കിലും നീയും ഡൊമനിക്കും എന്താണോ ചെയ്തുകൊണ്ടിരിയ്ക്കുന്നത് അതിൽ മുഴുവനായും ഇൻവസ്റ്റഡ് ആയിരുന്നു. ഒരു സിനിമോട്ടോഗ്രാഫർക്ക് ചെയ്യാൻ പറ്റുന്നതിലും അധികം ചെയ്തുകൊണ്ട്, ഡൊമനിക്കിന്റെ സ്വപ്നത്തിലേക്ക് നീ കാലെടുത്തുവച്ചതിലും ഇന്ന് ആഘോഷിക്കുന്ന ലോകയുടെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തതിൽ ഞാൻ അത്രയധികം അഭിമാനിക്കുന്നു.
വിസ വിലക്ക് ബംഗ്ലാദേശികൾക്ക് ഇല്ല; പ്രചരിക്കുന്നത് വ്യാജവാർത്ത
നീ ഇല്ലായിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നതാണ് എന്റെ അഭിമാനം. എങ്ങനെയായിരുന്നോ ആദ്യ ദിവസം മുതൽ നീ, അന്ന് മുതൽ തല ഉയർത്തി പിടിച്ച്, കാല് നിലത്തുറപ്പിച്ച് മനസ്സ് കൃത്യമായ സ്ഥലത്തുവച്ച് നീ എന്താണോ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അതിൽ ഫോക്കസ് ചെയ്തുകൊണ്ട്, ചെയ്യുന്ന വർക്കിന്റെ ആത്മാവ് അറിഞ്ഞ് അർത്ഥവത്തായ സിനിമകൾ ഉണ്ടാക്കുന്നത് ഹൃദയത്തിൽ നിന്നാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക- അഹാന കൃഷ്ണ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·