ഇങ്ങനെ പോയാൽ ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും ! രജിസ്റ്റർ ഓഫീസിൽ കോടികളുടെ കൈമാറ്റം? നടന്നതെന്തെന്ന് അധികം വൈകാതെ പറയുമെന്ന് താരം

7 months ago 7

Produced by: ഋതു നായർ|Samayam Malayalam30 May 2025, 12:22 pm

ആഢംബര വാഹനങ്ങൾ അടക്കം ബാലക്ക് ഉണ്ട്; പാലാരിവട്ടത്തെയും വൈക്കത്തേയും വീടുകളും ചെന്നൈയിലെ ഫ്ലാറ്റ് അടക്കം ബാലയുടെ പേരിലായിരുന്നു ഇതുവരെ

ഇങ്ങനെ പോയാൽ ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും ! രജിസ്റ്റർ ഓഫീസിൽ കോടികളുടെ കൈമാറ്റം?  നടന്നതെന്തെന്ന്  അധികം വൈകാതെ പറയുമെന്ന് താരം (ഫോട്ടോസ്- Samayam Malayalam)
പ്രസ്താവനകളിലൂടെ തുടർച്ചയായി വിവാദങ്ങളിൽ പെട്ട താരമാണ് നടൻ ബാല. ഒന്നിൽ കൂടുതൽ വട്ടം വിവാഹം കഴിച്ചതിന്റെ പേരിലും വിവാദങ്ങളിൽ ബാല പെട്ടിരുന്നു. മുൻ പങ്കാളികളുടെ ആരോപണങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന സമയത്താണ് മറ്റൊരു വിവാഹം കൂടി ബാല കഴിച്ചത്. ഇത്തവണ ബന്ധു ആണ് തന്റെ ജീവിത പങ്കാളി എന്ന് ബാല പറയുകയും അവർക്ക് അറുനൂറുകോടിയുടെ സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും ബാല വാദിച്ചു.

അമ്മാവന്റെ മകൾ

താൻ എടുത്തു നടന്ന കുട്ടിയാണ് ഇപ്പോഴത്തെ ഭാര്യ എന്നും തന്നെക്കാൾ ഇരുപതുവയസോളം വ്യത്യാസം ഭാര്യക്ക് ഉണ്ട്നെനും നടൻ സമ്മതിച്ച കാര്യമാണ്. പഴയ വീട്ടിൽ നിന്നും പുതിയ വിവാഹത്തോടെ പടി ഇറങ്ങിയ ബാല ഇപ്പോൾ വൈക്കം കാരനാണ്. പുതിയ ജീവിതം ആഘോഷിക്കുന്നതിന്റെ ഇടയിലാണ് മുൻ പങ്കാളി എലിസബത്തുമായി ഉള്ള ലീഗൽ വിഷയങ്ങൾ

ബാലയുടെ ഒരു പോസ്റ്റ്

എലിസബത്തുമായി നിലവിൽ കേസും കാര്യങ്ങളുമായി മുൻപോട്ട് പോകുന്നതിന്റെ ഇടയിലാണ് ഏവർക്കും കാണാൻ പാകത്തിൽ ബാലയുടെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്ന് ഏറ്റവും സന്തോഷകരമായ ദിവസം.കോകിലയെ അനുഗ്രഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക
ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയെ കാണും എന്നാണ് ബാല കുറിച്ചത്

കലിപ്പിലായ ബാല

ഇടപ്പള്ളി സബ് രജിസ്റ്റർ ഓഫീസിന്റെ മുൻപിലെ കാഴ്ചകൾ കൂടി ബാല പങ്കുവച്ചു. എന്നാൽ സംഭവം എന്താണ് എന്ന് ഇതുവരെയും ബാല തുറന്നുപറഞ്ഞിട്ടില്ല. ഇതിനിടയിൽ ആണ് നിങ്ങൾ ഡിവോഴ്സ് ആയോ എന്ന ചോദ്യവുമായി ഒരാളെത്തിയത്. അതോടെ ആകെ കലിപ്പിൽ ആയ ബാല നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും ഗെറ്റ് ഔട്ട് എന്ന കമന്റുമായി എത്തി .

സ്വത്തുക്കൾ എല്ലാം കോകിലക്ക്

കോടികളുടെ കൈമാറ്റം നടന്നു കഴിഞ്ഞു, ഇനി സ്വത്തുക്കൾ എല്ലാം കോകില അക്കക്ക്. അക്കയാണ് അണ്ണന് എല്ലാം എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും ഇപ്പോൾ ബാലയുടെ കമന്റ് ബോക്സിൽ കാണാം. അതേസമയം ഏകദേശം മുന്നൂറ് കോടിക്ക് അടുത്തുള്ള സ്വത്തുക്കൾ തനിക്ക് ഉണ്ടെന്ന് ബാല മുൻപൊരിക്കൽ തുറന്നുപറഞ്ഞിരുന്നു.

Read Entire Article