Authored by: ഋതു നായർ|Samayam Malayalam•22 Aug 2025, 1:19 pm
അഞ്ചു മക്കളുടെ അമ്മയാണെന്ന് ആരെങ്കിലും പറയുമോ! അന്ന് ആറന്മുള പൊന്നമ്മയുടെ അടുത്തേക്ക് ചെന്ന വിവാഹ ആലോചന ആദ്യം വേണ്ടെന്ന് വച്ചതാണ്. പക്ഷേ വിധി പോലെ ആ മാംഗല്യം നടന്നു. അന്ന് പതിനെട്ടുവയസാണ് രാധികക്ക്
രാധിക സുരേഷ് ഗോപി(ഫോട്ടോസ്- Samayam Malayalam)വയസ്സ് അന്പത്തിയഞ്ചോളം എത്തുന്നു രാധികയ്ക്ക്. ചെറിയ പ്രായത്തിൽ തന്നെ വിവാഹവും പിന്നീട് മക്കളുടെ ജനനവും ഒക്കെയായി അഭിനയവും സംഗീതലോകവും ഒക്കെ വിട്ട ആളാണ് രാധിക സുരേഷ് ഗോപി .
മികച്ച ഗായികയായി ഉയർന്നുവരുന്നതിന്റെ ഇടയിലാണ് അവരുടെ വിവാഹം ഇന്നത്തെകേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഒപ്പം നടക്കുന്നത്. പതിമൂന്നു വയസ് വ്യത്യാസമാണ് സുരേഷ് ഗോപിക്കും രാധികക്കും ഇടയിൽ ഉള്ളത്.
ഇന്നത്തെ യുവ നടിമാരെപോലും അതിശയിപ്പിക്കുന്ന രീതിയിൽ ആണ് രാധികയുടെ സൗന്ദര്യം എന്നാണ് പൊതുവെയുള്ള സംസാരം.
സൂര്യ തേജസിൽ ഇങ്ങനെ ചേർന്നുനിൽക്കുന്ന രാധിക ആണ് സുരേഷ് ഗോപിയുടെ എല്ലാ ഐശ്വര്യവും എന്ന് പറയുകയാണ് ഇപ്പോൾ ആരാധകർ. ഇക്കഴിഞ്ഞ ദിവസം ആണ് രാധികയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. അതിമനോഹരമായി പാടുന്ന രാധികയുടെ ആലാപന മാധുര്യത്തെക്കാൾ ഒരുപക്ഷെ കൂടുതൽ ആളുകളും കണ്ണ് വച്ചത് അവരുടെ സൗന്ദര്യത്തിൽ ആകും. തലയിൽ മുല്ലപ്പൂ ചൂടി കേരള വേഷത്തിൽ എത്തിയ രാധികയുടെ സൗന്ദര്യത്തിനെ കുറിച്ചുള്ള വർണ്ണന ആണ് പിന്നീട് നടന്നത്.
ALSO READ: 23 വയസ്സിൽ അമ്മ വേഷം! ചെയ്യരുത് എന്ന് പലരും പറഞ്ഞു; ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നതിൽ ഭയമില്ലേ, അനുപമ പറയുന്നു
പതിനെട്ടുവയസ് പൂർത്തിയാകാൻ വേണ്ടി സുരേഷ് ഗോപിയുടെ വീട്ടുകാർ കാത്തിരുന്നു. അന്ന് മുപ്പത് വയസ്സ് കഴിഞ്ഞിരുന്നു സുരേഷ് ഗോപിക്ക്. അവൾ പഠിക്കുകയാണ് വിവാഹം ചെയ്യിപ്പിക്കുന്നില്ല എന്ന് ആദ്യം രാധികയുടെ അമ്മൂമ്മ (ആറന്മുള പൊന്നമ്മ ) അടക്കം ഉള്ള ആളുകൾ പറഞ്ഞെങ്കിലും പിന്നീട് ചേരേണ്ടവർ തമ്മിൽ തന്നെ ചേർന്നു. 1990 ഫെബ്രുവരി എട്ടിന് അങ്ങനെ രാധികയും സുരഷ് ഗോപിയും ഒന്നായി.
ALSO READ:വാപ്പച്ചിയുടെ ഇഷ്ട സ്ഥലമായ മദ്രാസിലേക്ക് സഫയും മർവയും! ഒരാൾ സിഎ ചെയ്യുന്നു, മറ്റേയാൾ സി എസ്; ഹനീഫയുടെ മക്കളുടെ വിശേഷങ്ങൾ
വിവാഹശേഷവും പഠനം തുടർന്ന് എങ്കിലും അധികം വൈകാതെ രാധിക ഗർഭിണി ആയി ആയതോടെ പഠനം നിർത്തി. പിന്നാലെ അടുത്ത കുഞ്ഞുങ്ങളും ജനിച്ചു. അങ്ങനെ കുടുംബത്തിന് ഏറെപ്രാധാന്യം നൽകിയ രാധിക സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ നെടും തൂണായി മാറി.





English (US) ·