ഇങ്ങനെയും സിക്‌സറടിക്കാമോ...! വൈറലായി ഋഷഭ് പന്തിന്റെ നോ-ലുക്ക് സിക്‌സര്‍ വീഡിയോ

8 months ago 7

Authored by: നിഷാദ് അമീന്‍|Samayam Malayalam23 May 2025, 3:14 pm

പരമ്പരാഗത ഷോട്ടുകള്‍ക്ക് പകരം സ്വതസിദ്ധവും ആരും മുതിരാത്തതുമായ ഷോട്ടുകള്‍ കളിക്കുന്നയാളാണ് ഋഷഭ് പന്ത് (Rishabh Pant). ഇതേക്കുറിച്ച് ഐപിഎല്‍ 2025നിടെ പന്ത് തന്നെ വിശദീകരിച്ചിരുന്നു. പലപ്പോഴും ഷോട്ട് ഉതിര്‍ക്കുന്നതിനിടെ ബാറ്റ് കൈയില്‍ നിന്ന് തെറിച്ചുപോവുന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 Getty Images.ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സികസ്‌റടിക്കുന്ന ഋഷഭ് പന്ത്. Photo: Getty Images. (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025ലെ (IPL 2025) ഏറ്റവും വിലയേറിയ താരമാണ് ഋഷഭ് പന്ത് (Rishabh Pant). ജിദ്ദയില്‍ നടന്ന മെഗാ താരലേലത്തില്‍ റെക്കോഡ് തുകയായ 27 കോടി രൂപ പ്രതിഫലം നിശ്ചയിച്ചാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (Lucknow Super Giants) പന്തിനെ സ്വന്തം പാളയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍, മികച്ച മുന്‍നിര ബാറ്റര്‍, വിക്കറ്റ് കീപ്പര്‍, റണ്‍റേറ്റ് ഉയര്‍ത്താനുള്ള ബാറ്റര്‍, മാച്ച് വിന്നര്‍ തുടങ്ങിയ റോളുകളെല്ലാം ഏറ്റെടുക്കുമെന്നതിനാലാണ് ലേലത്തില്‍ പന്തിന് പിടിവലി നടന്നത്.

എന്നാല്‍, ലീഗ് മല്‍സരങ്ങള്‍ അവസാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പന്ത് നയിച്ച എല്‍എസ്ജി പ്ലേഓഫ് കാണാതെ പുറത്തായി. പന്താവട്ടെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനത്തോടെ സമ്പൂര്‍ണ പരാജയവും. പന്ത് ഐപിഎല്‍ പ്രതിഫലം കൈപ്പറ്റരുത് എന്നുവരെ സമൂഹമാധ്യങ്ങളില്‍ എല്‍എസ്ജി ആരാധകരുടെ പ്രതികരണമുണ്ടായി.


ഇങ്ങനെയും സിക്‌സറടിക്കാമോ...! വൈറലായി ഋഷഭ് പന്തിന്റെ നോ-ലുക്ക് സിക്‌സര്‍ വീഡിയോ


എല്‍എസ്ജിയുടെ 13 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പന്തിന് ആകെ ലഭിച്ചത് 151 റണ്‍സ് മാത്രമാണ്. ഇതില്‍ ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ബാറ്റിങ് ഓര്‍ഡറും മാറ്റി പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാച്ചില്‍ ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ എല്‍എസ്ജിയുടെ ഉടമ അതിവേഗം റൂമിലേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു.

അതുകൊണ്ട് തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ എല്ലാവരുടെയും കണ്ണ് പന്തിലായിരുന്നു. ആറ് ബോളില്‍ പുറത്താവാതെ പന്ത് 16 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. അവസാന ഓവറിലാണ് രണ്ട് സിക്‌സറുകള്‍. കഗിസോ റബാഡ ആയിരുന്നു ബൗളര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ആവേശഭരിതമാക്കിയ രണ്ട് സിക്‌സറുകള്‍ സൂപ്പര്‍ ജയന്റ്സിനെ 20 ഓവറില്‍ 235/2 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു.


'ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍': 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
രണ്ട് നോ-ലുക്ക് സിക്സറുകള്‍ സഹതാരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആരാധകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. കാരണം ആരും പ്രതീക്ഷിക്കാത്ത ഷോട്ടുകള്‍ ആയിരുന്നു അത്. സിക്‌സറിന് ശിക്ഷിക്കാന്‍ മാത്രമുള്ള മോശം പന്തും ആയിരുന്നില്ല അവ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.

വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബാറ്റിങ് ഓര്‍ഡറില്‍ നാലാമന്‍ ആയിരുന്നെങ്കിലും സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് (117), അര്‍ധസെഞ്ചുറിയുമായി നിക്കോളാസ് പൂരന്‍ (56*) എന്നിവര്‍ കസറിയതോടെ പന്തിന് ഇത്തവണ കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മല്‍സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു. മെയ് 27ന് ആര്‍സിബിക്കെതിരായ ഒരു മല്‍സരം കൂടി പന്തിന്റെ സംഘത്തിന് ബാക്കിയുണ്ട്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article