Published: September 12, 2025 09:10 AM IST Updated: September 12, 2025 11:10 AM IST
1 minute Read
-
കേരളത്തിനു വേണ്ടി 13 ഗോളുകൾ നേടി ഇന്ത്യൻ താരം ഷിൽജി ഷാജി
വടക്കഞ്ചേരി (പാലക്കാട്) ∙ രാജ്മാതാ ജിജാഭായ് ട്രോഫിക്കായുള്ള 30–ാം ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ എതിരില്ലാത്ത 38 ഗോളുകളുടെ തകർപ്പൻ ജയവുമായി കേരളം. കേരളം 31–0ന് ആൻഡമാൻ നിക്കോബാർ ടീമിനെ കീഴടക്കി. പന്നിയങ്കര ടിഎംകെ അരീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനു വേണ്ടി ഇന്ത്യൻ താരം ഷിൽജി ഷാജി 13 ഗോളുകൾ നേടി.
മറ്റൊരു ഇന്ത്യൻ താരം പി. മാളവികയും മാനസയും 6 ഗോൾ വീതം നേടി. അലീന ടോണി– 5, ഡി.മീനാക്ഷി– 3, എം.ആർ.അശ്വനി– 2, ഭാഗ്യ– 2, സൗപർണിക– 1 എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
രാവിലെ നടന്ന മത്സരത്തിൽ തമിഴ്നാട് 13–0ന് പുതുച്ചേരിയെ തോൽപിച്ചു. ഇന്നു കളയില്ല. നാളെ രാവിലെ 8ന് പുതുച്ചേരി – ആൻഡമാൻ നിക്കോബാർ മത്സരം നടക്കും. വൈകിട്ട് 3.45ന് കേരളം തമിഴ്നാടിനെ നേരിടും.
English Summary:








English (US) ·