ഇങ്ങനൊന്ന് ഐപിഎല്ലിൽ തന്നെ ഇതാദ്യം; ശ്രേയസ് സ്വന്തമാക്കിയത് ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടം; ഐപിഎല്ലിൽ പുതു ചരിത്രം കുറിച്ച് പഞ്ചാബ് നായകൻ

7 months ago 9

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam2 Jun 2025, 8:38 am

ഐപിഎൽ 2025 രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. ഇതോടെ ഫൈനലിൽ പ്രവേശിച്ച പഞ്ചാബ് കിങ്‌സ് നായകൻ ഐപിഎല്ലിൽ പുത്തൻ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. അതും ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടം.

ഹൈലൈറ്റ്:

  • ചരിത്രം കുറിച്ച് ശ്രേയസ് അയ്യർ
  • ഐപിഎൽ 2025 ഫൈനലിൽ പ്രവേശിച്ച് പിബികെഎസ്
  • ഐപിഎൽ 2025 ഫൈനൽ പോരാട്ടം ജൂൺ മൂന്നിന്
ശ്രേയസ് അയ്യർശ്രേയസ് അയ്യർ (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നി കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ് (പിബികെഎസ്). ഐപിഎൽ 2025 സീസണിലെ ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോട് (ആർസിബി) ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഏവരും വിധിയെഴുതിയത് ഇനി ഒരു തിരിച്ചുവരവില്ല എന്നായിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മാസ്മരിക റൺ വേട്ട നടത്തിയാണ് പഞ്ചാബ് ഫൈനൽ സീറ്റ് ഉറപ്പിച്ചത്.
ആ തീരുമാനം തെറ്റിയോ, തോൽവിക്ക് ശേഷം തുറന്ന് പറഞ്ഞ് ഹാർദിക് പാ‌ണ്ഡ്യ; മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായത് ഇക്കാര്യം
ആദ്യ ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നേരിട്ടപ്പോൾ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ കേവലം 4 റൺസുകൾ മാത്രം വഴങ്ങി പുറത്താവുകയായിരുന്നു. അതും ആർസിബി താരം ജോഷ് ഹേസൽവുഡിനെ നിസാരക്കാരനായി കണ്ട് അനാവശ്യ ഷോട്ടിന് ശ്രമിച്ചത് വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്‌തു. ശ്രേയസിന്റെ ക്യാപ്റ്റൻസി പിഴവുകളും ഒരുപാടുപേർ ചൂണ്ടികാണിച്ചു.

ഇങ്ങനൊന്ന് ഐപിഎല്ലിൽ തന്നെ ഇതാദ്യം; ശ്രേയസ് സ്വന്തമാക്കിയത് ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടം; ഐപിഎല്ലിൽ പുതു ചരിത്രം കുറിച്ച് പഞ്ചാബ് നായകൻ


എന്നാൽ രണ്ടാം ക്വാളിഫയറിൽ ആരാധകരെ തൃപ്‌തരാക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത് 41 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്ന ശ്രേയസിന്റെ പോരാട്ട വീര്യമാണ് പഞ്ചാബിനെ ഫൈനലിൽ എത്തിച്ചത്. ആദ്യ ക്വാളിഫയറിൽ ഏറ്റ നാണക്കേടിന്റെ മറുപടി പഞ്ചാബ് ഫൈനലിൽ തീർക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇപ്പോൾ പഞ്ചാബ് ഫാൻസുള്ളതും.ഇന്നിപ്പോൾ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യർ ചരിത്രം കുറിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിച്ചതോടെയാണ് ഈ തകർപ്പൻ നേട്ടം ശ്രേയസിനെ തേടി എത്തുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായി മൂന്ന് ടീമുകളെ ഫൈനലിൽ എത്തിക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് ആണ് ശ്രേയസിനെ തേടിയെത്തിയത്.

2020 ൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ ശ്രേയസ് അയ്യർ ആയിരുന്നു. ആൻ ടീമിനെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിൽ എത്തിച്ച് കിരീടം ചൂടിപ്പിക്കാനും ശ്രേയസിന് സാധിച്ചു. ഇന്നിപ്പോൾ 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിനെ കൊണ്ട് സാധിച്ചു. ഇതോടെയാണ് ഇതുവരെ ആരും സ്വന്തമാക്കാത്ത റെക്കോഡ് പഞ്ചാബ് നായകൻ സ്വന്തമാക്കിയത്.

കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യറിനെ കൊൽക്കത്ത പക്ഷെ മെഗാ താരലേലത്തിന് മുന്നേ ടീമിൽ നിലനിർത്തിയില്ല. ഇത് ഏറെ ചർച്ചയാവുകയും ചെയ്‌തിരുന്നു. അങ്ങനെ ലേലത്തിൽ എത്തിയ താരത്തിന്റെ മൂല്യം മനസിലാക്കിയ പഞ്ചാബ് കിങ്‌സ് പൊന്നും വിലയ്ക്കാണ് ശ്രേയസിനെ 2025 സീസണ് മുൻപ് ടീമിലെത്തിച്ചത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേല തുകയായ 26 . 75 കോടി രൂപയ്ക്കാണ് പഞ്ചാബ് ത്തരത്തെ സ്വന്തമാക്കിയത്. എന്നാൽ ശ്രേയസിനെ നിലനിർത്താത്ത കൊൽക്കത്ത ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ ഔറത്താവുകയായിരുന്നു. ഇനി നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കിരീടം ഉയർത്താൻ സാധിച്ചാൽ ആദ്യമായി രണ്ട ടീമുകളെ കിരീടം ചൂടിച്ച ക്യാപ്റ്റൻ എന്ന റെക്കോഡും ശ്രേയസിനെ തേടിയെത്തും.

ജൂൺ മൂന്നിനാണ് ഫൈനൽ പോരാട്ടം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30 ന് ആരംഭിക്കുന്ന മത്സരത്തിൽ കന്നി കിരീടത്തിനായി ആണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഇറങ്ങുന്നതും. അതുകൊണ്ടുതന്നെ ഇരു ടീമുകളുടെയും വെറും വാശിയും ആവോളം കാണാൻ സാധിക്കുന്ന മത്സരം തന്നെയായിരിക്കും നാളെ നടക്കുക എന്നാണ് ഏവരുടെയും പ്രതീക്ഷ.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article