Published: July 21 , 2025 04:06 PM IST
1 minute Read
ലാസ് വേഗസ് (യുഎസ്എ) ∙ ലോക വെൽറ്റർവെയ്റ്റ് ചാംപ്യനായി ഇടിക്കളത്തിലേക്കു തിരിച്ചെത്താമെന്ന് ആഗ്രഹിച്ച മാനി പക്വിയാവോയ്ക്കു മോഹഭംഗം. നിലവിലെ ചാംപ്യൻ മാരിയോ ബാരിയോസുമായുള്ള മത്സരം സമനിലയായി. ബാരിയോസ് കിരീടം നിലനിർത്തി. 46–ാം വയസ്സിൽ വിരമിക്കൻ പിൻവലിച്ചു ബോക്സിങ് മത്സരരംഗത്തേക്കു പക്വിയാവോ തിരിച്ചെത്തുന്ന മത്സരം എന്ന നിലയിലായിരുന്നു പോരാട്ടം ശ്രദ്ധ നേടിയത്.
മുപ്പതുകാരൻ ബാരിയോസിനെതിരെ ആദ്യ 9 റൗണ്ടുകളിൽ പക്വിയാവോയ്ക്കായിരുന്നു ലീഡ്. എന്നാൽ ശേഷിച്ച 3 റൗണ്ടുകളിൽ മത്സരം വട്ടം തിരിഞ്ഞു. ജഡ്ജുമാരിൽ ഒരാൾ ബാരിയോസിന് അനുകൂലമായി 115–113 എന്ന സ്കോറാണു നൽകിയത്. മറ്റു 2 പേരും 114–114 എന്നു മാർക്കിട്ടതോടെയാണ് മത്സരം സമനിലയായത്. ‘കടുപ്പമേറിയ മത്സരമായിരുന്നു. എങ്കിലും ഇതു ജയിച്ചതായാണ് ഞാൻ വിശ്വസിക്കുന്നത്. ഒരിക്കൽക്കൂടി മത്സരം നടത്തേണ്ടതാണ്’– പക്വിയാവോ പറഞ്ഞു.
English Summary:








English (US) ·