30 July 2025, 02:39 PM IST

നന്ദിനി കശ്യപ് | Photo: Facebook/ Nandinee R Kashyap
ഗുവാഹാട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ 21-കാരന്‍ മരിച്ച സംഭവത്തില്‍ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. യുവാവിനെ ഇടിച്ച ശേഷം കടന്നുകളഞ്ഞെന്ന കേസിലാണ് നടിയെ ഗുവാഹാട്ടി പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ, അതിവേഗത്തിലെത്തിയ സ്‌കോര്‍പിയോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. യുവാവിന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയ വാഹനം നിര്‍ത്താതെ പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. നല്‍ബാരി പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയും ഗുവാഹാട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമായ സമീയുള്‍ ഹഖ് ആണ് മരിച്ചത്.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം യുവാവിന്റെ സഹപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. ഒരു അപാര്‍ട്‌മെന്റിന് സമീപം വാഹനം കണ്ടെത്തി. നടി വാഹനം ഇവിടെ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നടിയും യുവാവിന്റെ സഹപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പരിക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും നടിയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണം നടി നിഷേധിച്ചു. യുവാവിന്റെ മരണത്തിന് പിന്നാലെ നടിക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം കൂടെ ചേര്‍ത്ത് അറസ്റ്റുചെയ്യുകയായിരുന്നു.
Content Highlights: Assamese histrion Nandini Kashyap, arrested successful a hit-and-run lawsuit successful Guwahati.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·