Published: August 28, 2025 04:10 AM IST
1 minute Read
-
കെസിഎലിൽ മിന്നും ഫോം തുടർന്ന് അഹമ്മദ് ഇമ്രാൻ (98)
തിരുവനന്തപുരം∙ കെസിഎൽ രണ്ടാം സീസണിലെ രണ്ടാം സെഞ്ചറി 2 റൺസ് അകലെ അഹമ്മദ് ഇമ്രാനെ (98) കൈവിട്ടെങ്കിലും ആ ഇന്നിങ്സിന്റെ കരുത്തിൽ തൃശൂർ ടൈറ്റൻസിന് നാലാം ജയം. ട്രിവാൻഡ്രം റോയൽസിനെ 11 റൺസിനാണ് തോൽപിച്ചത്. തൃശൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടിയപ്പോൾ മഴ മൂലം ട്രിവാൻഡ്രത്തിന്റെ വിജയലക്ഷ്യം 12 ഓവറിൽ 147 ആയി നിശ്ചയിച്ചു. എന്നാൽ 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനേ ട്രിവാൻഡ്രത്തിന് കഴിഞ്ഞുള്ളൂ. വൈസ് ക്യാപ്റ്റൻ ഗോവിന്ദ് ദേവ് പൈ അർധ സെഞ്ചറി നേടി (26 പന്തിൽ 63) അടിത്തറ ഒരുക്കിയെങ്കിലും മറ്റുള്ളവർ നിരാശപ്പെടുത്തി.
സീസണിന്റെ തുടക്കം മുതൽ ഉജ്വല ഫോമിലുള്ള ഇമ്രാൻ ഇന്നലെയും പതിവ് തെറ്റിച്ചില്ല. 23 പന്തിൽ അർധ സെഞ്ചറി നേടിയ താരം പക്വതയോടെ ബാറ്റ് വീശിയാണ് സെഞ്ചറിക്കരികെ എത്തിയത്. പക്ഷേ, അബ്ദുൽ ബാസിത് എറിഞ്ഞ 15–ാം ഓവറിലെ ആദ്യ പന്തിൽ ദൗർഭാഗ്യം ഇമ്രാനെതിരെ കളിച്ചു. ലെഗ് സൈഡിൽ കൂടി പിന്നിലേക്കു പോയ പന്ത് കീപ്പർ അദ്വൈത് പ്രിൻസിന്റെ ഗ്ലൗസിൽ തട്ടി സ്റ്റംപിലേക്കു വീഴുമ്പോൾ ഇമ്രാന്റെ കാൽ ക്രീസിന് പുറത്തായിരുന്നു. 49 ബോളിൽ 13 ഫോറും 4 സിക്സറും അടക്കമാണ് ഇമ്രാൻ 98 റൺസ് നേടിയത്. സീസണിൽ ഇമ്രാന്റെ മൂന്നാം അർധ സെഞ്ചറിയാണിത്.
English Summary:








English (US) ·