ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ക്യാമ്പസ് - ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി- അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്ററുകളിലെത്തും. സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതാനുഭവങ്ങളും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയതാണ് ഈ സിനിമ.
റാഫി മതിരയാണ് 'പിഡിസി' എഴുതി സംവിധാനം ചെയ്തത്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ - ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന 'പിഡിസി' ജൂണ്‍ മാസം തിയേറ്ററുകളിലെത്തും.
സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ് ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു, കിഷോര്‍ ദാസ്, പോള്‍സന്‍ പാവറട്ടി, ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉണ്ണി മടവൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റാഫി മതിര,ഇല്യാസ് കടമേരി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം പകരുന്നു. K.S. ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സൗണ്ട് മിക്സിംഗ് -ഹരികുമാര്‍. ഇഫക്ട്സ് -ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ് ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: "PDC - Athra Cheriya Degree Alla": A Bio-Fictional Comedy Drama Coming to Theaters successful June
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·