02 June 2025, 03:19 PM IST
ഗിരിയേട്ടന്റെ പണി ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ എന്നാണ് ഡമ്മിയെ സാഗർ വിശേഷിപ്പിച്ചിരിക്കുന്നത്.

സാഗർ സൂര്യ പണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ | ഫോട്ടോ: Instagram
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രമിറങ്ങിയപ്പോൾ ഏറെ പ്രശംസ നേടിയ രണ്ടുപേരാണ് വില്ലന്മാരായെത്തിയ ജുനൈസും സാഗർ സൂര്യയും. ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകനായ ഗിരി ഈ രണ്ട് കഥാപാത്രങ്ങളേയും കെട്ടിത്തൂക്കി തോട്ട പൊട്ടിച്ച് വകവരുത്തുന്നതായാണ് കാണിച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി 'പൊട്ടിത്തെറിച്ച' ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് സാഗർ സൂര്യ.
ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഡമ്മിയാണ് ചിത്രത്തിനുവേണ്ടി അണിയറപ്രവർത്തകർ ഒരുക്കിയത്. തന്റെ അതേരൂപത്തിലുള്ള ഡമ്മിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാഗർ സൂര്യ. ഗിരിയേട്ടന്റെ പണി ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ എന്നാണ് ഡമ്മിയെ സാഗർ വിശേഷിപ്പിച്ചിരിക്കുന്നത്.
‘‘നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോൺ, ഗിരിയേട്ടന്റെ 'പണി' ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ. കൃതജ്ഞതയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങി. ഞാൻ പണിക്ക് ശേഷമുള്ള എന്റെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്റ്റർപീസ് നൽകിയ ജോജു ചേട്ടനോട് എന്നും നന്ദിയും കടപ്പാടും.’’–സാഗർ സൂര്യ കുറിച്ചു.
കഴിഞ്ഞവർഷം തിയേറ്ററുകളിലെത്തിയ ചിത്രം വൻവിജയം നേടിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിൽ അഭിനയ ആയിരുന്നു നായിക. ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരും അറുപതോളം പുതുമുഖതാരങ്ങളും അഭിനേതാക്കളായുണ്ടായിരുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ.ഡി. സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈയിടെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Sagar Surya shares a amusive behind-the-scenes infinitesimal from the Malayalam movie `Pani'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·