ഇതാ ബിലാലിൻ്റെ പിള്ളേരാ... ഗാങ്ങ് ബി ആക്ഷൻ സോങ്ങിൽ ഷൈൻ ടോം ചാക്കോയുടെ സ്റ്റൈലിഷ് അഴിഞ്ഞാട്ടം 

4 months ago 6

25 August 2025, 10:42 PM IST

shine tom

.

ബിഗ് ബി റെഫൻസിൽ ഷൈൻ ടോം ചാക്കോയെ മുഖ്യ കഥാപാത്രമാക്കി ഇറിങ്ങിയ ആക്ഷൻ മ്യൂസിക്കൽ ആൽബം ഗാങ്ങ് ബി പ്രേക്ഷകശ്രദ്ധനേടുന്നു. മലയാളത്തിലെ ആദ്യ ആക്ഷൻ മ്യൂസിക്കൽ ആൽബം എന്ന ടാഗ് ലൈനിൽ ഇറക്കിയ ആൽബം നീതി പുലർത്തുന്ന സിനിമാറ്റിക് അനുഭമാണ് പങ്കുവെയ്ക്കുന്നത്. മ്യൂസിക്കൽ ആൽബങ്ങളിൽ അധികം കണ്ടിട്ടില്ലാത്ത ആക്ഷൻ സീനുകൾ പൂർണമായും സിനിമാറ്റിക്ക് ശൈലിയിലാണ് ഗാങ്ങ് ബിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

അഖിൽ അബ്ദുൾഖാദറാണ് തിരക്കഥയെഴുതി ആൽബം സംവിധാനം ചെയ്തിട്ടുള്ളത്. സൂരജ് കുറുപ്പാണ് സംഗീതം. കണ്ണൻ പട്ടേരിയുടെ ചായഗ്രഹണവും മികവ് പുലർത്തിയിട്ടുണ്ട്. തവസി രാജാണ് ആക്ഷൻ കൊറിയോഗ്രാഫർ. കഥാപശ്ചാത്തലവും സംഗീതവും ആക്ഷൻ രംഗങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

നാല് മിനുട്ട് ദൈർഘ്യമുള്ള ആൽബം പകുതിയിൽ ഏറെയും ആക്ഷൻ സീനുകളാണ്. മമ്മൂട്ടി ചിത്രം ബിഗ് ബി ചിത്രീകരിച്ച ഫോർട്ട്കോച്ചിയിലെ പ്രാധാന ഇടങ്ങൾ തന്നെയാണ് ഗാങ്ങ് ബിയുടേയും പശ്ചാത്തലം. ഗാലറി വിഷൻ മ്യൂസിക്ക് യൂട്യൂബ് പേജിലാണ് ആൽബം റിലീസ് ചെയ്തിട്ടുള്ളത്.

Content Highlights: Watch Shine Tom Chacko successful Gang B, a stylish enactment philharmonic medium inspired by Big B. Experience cinem

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article