06 May 2025, 07:56 AM IST

അഹാനാ കൃഷ്ണകുമാർ | Photo: Instagram/ Ahaana Krishna
തിരുവനന്തപുരം: വീടിനടുത്തെ അമ്പലത്തിൽനിന്നുള്ള പാട്ടിന്റെ ഒച്ചയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടി അഹാനാകൃഷ്ണകുമാർ. മരുതംകുഴിയിലെ വീടിനു സമീപമുള്ള അമ്പലത്തിന്റെ പാട്ടുപെട്ടിയിൽനിന്നുള്ള കാതടപ്പിക്കുന്ന ഒച്ചയിലെ പാട്ടുകളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി നേതാവും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ മകൾകൂടിയായ അഹാനയുടെ വിമർശനം.
ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നതു കാണാൻ താത്‌പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പിവെച്ച് അറിയിക്കേണ്ട ആവശ്യമില്ലെന്നും അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അമ്പലത്തിൽനിന്ന് ഭക്തിഗാനത്തിനു പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്നും അഹാന ചൂണ്ടിക്കാട്ടി.
‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെയായിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ലെന്നും കുറിച്ചിട്ടുണ്ട്. 'വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട്' എന്നും അഹാന മറ്റൊരു സ്‌റ്റോറിയില്‍ കുറിച്ചു.
Content Highlights: Ahaana Krishna Kumar expresses choler implicit large temple euphony adjacent her home
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·