ഇതാണ് ദിലീപിന്റെയും കാവ്യയുടെയും കുറുമ്പത്തിക്കുട്ടി; മഹാലക്ഷ്മിയുടെ പുതിയ ഫോട്ടോകള്‍ വൈറലാവുന്നു

1 month ago 5
ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അതുപോലെ തന്നെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയും. കാവ്യയില്‍ ദിലീപിന് പിറന്ന മകളാണ് മഹാലക്ഷ്മി. മഹാശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് മീനാക്ഷിയാണ് കുഞ്ഞനുജത്തിയ്ക്ക് മഹാലക്ഷ്മി എന്ന പേരിട്ടത്. എട്ടുവയസ്സുകാരിയായ മഹാലക്ഷ്മിയുടെ കുസൃതികളും കുറുമ്പുകളും എല്ലാം പലപ്പോഴും, പല അഭിമുഖങ്ങളിലൂടെയും ദിലീപ് പങ്കുവച്ചിട്ടുണ്ട്.

കാവ്യ മാധവനും ദിലീപിനുമൊപ്പം മഹാലക്ഷ്മി എവിടെയൊക്കെ എത്തിയിട്ടുണ്ടോ, എന്തൊക്കെ കുറുമ്പുകള്‍ കാണിച്ചിട്ടുണ്ടോ ആ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ കുറേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

Samayam Malayalamശരീരത്തിന് വേണ്ടി മാത്രമല്ല, എന്റെ മനസ്സിന്റെ ശക്തിയ്ക്ക് വേണ്ടി കൂടെയാണിത്; വര്‍ക്കൗട്ട് ചിത്രങ്ങളുമായി റിമി ടോമി
കാവ്യ മാധവനും അമ്മയ്ക്കും സഹോദരനും സഹോദരന്റെ ഭര്‍ത്താവിനുമൊപ്പം ദിലീപും മഹാലക്ഷ്മിയുമെല്ലാം ആലപ്പുഴ ഹൗസ് ബോട്ടില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പല ഫാന്‍സ് പേജുകളിലൂടെയും പുറത്തുവന്നിരുന്നു. ഇപ്പോള്‍ കാവ്യയുടെ നാത്തൂന്‍ റിയ മിഥുന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതിലാണ് കുറുമ്പി എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന മഹാലക്ഷ്മിയുടെ കുറച്ചധികം ചിത്രങ്ങളുള്ളത്. ചേച്ചിമാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കുസൃതികള്‍ കാണിച്ചും നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആകര്‍ഷണീയമാണ്.

മഹാലക്ഷ്മിയുടെ ഓരോ വികൃതികളെ കുറിച്ചും കുസൃതികളെ കുറിച്ചും ദിലീപ് വാചാലനാവാറുണ്ട്. മീനാക്ഷിയുടെ പല സാമ്യതകളും മഹാലക്ഷ്മിയ്ക്കുണ്ടത്രെ. പക്ഷേ വികൃതിയുടെ കാര്യത്തില്‍ മീനാക്ഷിക്ക് അപ്പുറമാണ്. മീനാക്ഷി ഇപ്പോള്‍ പഠിച്ചു ഡോക്ടറായി, ഇന്നുവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ മഹാലക്ഷ്മിയ്ക്ക് ഒരു തല്ല് കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് എന്നാണ് ദിലീപ് പറഞ്ഞത്.


വീട്ടില്‍ മഹാലക്ഷ്മി ഒരു തിരുത്തല്‍ വാദിയാണെന്നാണ് ദിലീപിന്റെ പക്ഷം. ദിലീപോ കാവ്യയോ ഇംഗ്ലീഷില്‍ എന്തെങ്കിലും തെറ്റുകള്‍ പറഞ്ഞാലൊക്കെ അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുന്നത് മഹാലക്ഷ്മിയാണത്രെ. മഹാലക്ഷ്മിയ്ക്ക് കാവ്യയുട സ്വഭാവമാണ്. കാവ്യ എവിടെ പോയാലും അവിടെയുള്ള ആളുകളോട് സംസാരിച്ച് അവരുമായി പെട്ടന്ന് കമ്പനിയാവും. അത് പോലെയാണ് മകളും, പെട്ടന്ന് എല്ലാവരുമായി കൂട്ടു കൂടും. മീനാക്ഷി അങ്ങനെയല്ല, എന്നെപ്പോലെയാണ്. അവൾ പൊതുവെ കുറച്ച് സയലൻറാണ്, നല്ല കേൾവിക്കാരിയാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കുകയാണ് ചെയ്യാറുള്ളത്- ദിലീപി പറഞ്ഞു.
Read Entire Article