ഇതാണ് പോരാട്ട വീര്യം; മാസ്മരിക റണ്‍ചേസിങിലൂടെ പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍

7 months ago 8

Authored by: നിഷാദ് അമീന്‍|Samayam Malayalam2 Jun 2025, 2:08 am

MI vs PBKS IPL Qualifier 2: ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിങ്‌സ് ഫൈനലില്‍. രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer), നെഹല്‍ വധേര, ജോഷ് ഇന്‍ഗ്ലിസ് എന്നിവര്‍ പഞ്ചാബ് കിങ്‌സിന്റെ റണ്‍ ചേസിങിന് നേതൃത്വം നല്‍കി.

ഹൈലൈറ്റ്:

  • പഞ്ചാബ് കിങ്‌സിന് ത്രസിപ്പിക്കുന്ന ജയം
  • എംഐയെ അഞ്ച് വിക്കറ്റിന് കീഴടക്കി
  • ശ്രേയസ് (41 പന്തില്‍ 87*) കളിയിലെ താരം

ശ്രേയസ് അയ്യര്‍, നെഹല്‍ വധേര എന്നിവരുടെ റണ്‍ ചേസിങ്‌ശ്രേയസ് അയ്യര്‍, നെഹല്‍ വധേര എന്നിവരുടെ റണ്‍ ചേസിങ്‌ (ഫോട്ടോസ്- Samayam Malayalam)
ആത്യന്തം ആവേശകരമായ രണ്ടാം ക്വാളിഫയര്‍ (MI vs PBKS IPL Qualifier) പോരാട്ടത്തില്‍ മുംബൈ ഇന്ത്യസിനെ (Punjab Kings vs Mumbai Indians) അഞ്ച് വിക്കറ്റിന് വീഴ്ത്തി പഞ്ചാബ് കിങ്‌സ് ഐപിഎല്‍ 2025 (IPL 2025) ഫൈനലില്‍. എംഐ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ശ്രേയസ് അയ്യര്‍ (Shreyas Iyer) 41 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടി. ലീഗില്‍ ഉടനീളം കിടിലന്‍ ഫോം തുടര്‍ന്ന ശ്രേയസ് ഉയര്‍ന്ന റണ്‍റേറ്റ് ആവശ്യമായ ഘട്ടത്തില്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു. 29 പന്തില്‍ 48 റണ്‍സുമായി നെഹല്‍ വധേരയും റോള്‍ ഗംഭീരമാക്കി. ജോഷ് ഇന്‍ഗ്ലിസ് 21 പന്തില്‍ നേടിയ 38 റണ്‍സും ചേസിങില്‍ നിര്‍ണായകമായി. ഓപണര്‍ പ്രിയാന്‍ഷ് ആര്യ 10 പന്തില്‍ 20 റണ്‍സെടുത്തു.

ഇതാണ് പോരാട്ട വീര്യം; മാസ്മരിക റണ്‍ചേസിങിലൂടെ പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍


മഴ കാരണം ഏറെ വൈകിയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മല്‍സരം തുടങ്ങിയത്. ടോസ് ലഭിച്ച ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങിന് അയച്ചു. ഇരു ടീമുകളും കഴിഞ്ഞ മല്‍സരത്തിലെ പ്ലെയിങ് ഇലവനില്‍ ഓരോ മാറ്റങ്ങള്‍ വീതം വരുത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മയും ജോണി ബെയര്‍സ്‌റ്റോയുമാണ് ഓപണ്‍ ചെയ്തത്. രോഹിത് ഏഴ് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ വിജയകുമാറിന് ക്യാച്ച് നല്‍കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
എന്നാല്‍, ജോണി ബെയര്‍സ്‌റ്റോ 24 പന്തില്‍ 38 റണ്‍സെടുത്ത് തന്റെ റോള്‍ പൂര്‍ത്തിയാക്കി. മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മ 29 പന്തില്‍ 44 റണ്‍സ് നേടി. വിശ്വസ്ത ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്തതോടെ സ്‌കോറിങിന് വേഗം കൂടി. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 15 റണ്‍സോടെ പുറത്തായെങ്കിലും നമന്‍ ധിര്‍ 18 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 37 റണ്‍സുമായി അവസാന ഓവറുകള്‍ റണ്‍റേറ്റ് ഉയര്‍ത്തി.

സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
മൂന്ന് പന്ത് ശേഷിക്കെ നമന്‍ ധിര്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ ആറിന് 197 എന്ന നിലയിലെത്തിയിരുന്നു. രാജ് ഭവ നാല് പന്തില്‍ എട്ട് റണ്‍സ് നേടിയതോടെ 203ല്‍ ഇന്നിങ്‌സ് അവസാനിച്ചു.

ജൂണ്‍ മൂന്ന് ചൊവ്വാഴ്ച ഇതേ സ്റ്റേഡിയത്തില്‍ കിരീട ജേതാക്കളെ നിര്‍ണയിക്കുന്ന അന്തിമ പോരാട്ടം നടക്കും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആര്‍സിബി) ആണ് പഞ്ചാബ് കിങ്സിന്റെ എതിരാളികള്‍. പിബികെഎസിനെ ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുത്തി ആര്‍സിബി നേരിട്ട് ഫൈനലിലെത്തുകയായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article