Authored by: അശ്വിനി പി|Samayam Malayalam•1 Jul 2025, 5:29 pm
സ്ക്വിഡ് ഗെയിം സീസൺ 3 യുടെ ക്ലൈമാക്സ് പ്രേക്ഷകർ ഒട്ടും പ്രതീക്ഷിച്ച രീതിയിൽ ആയിരുന്നില്ല, ഒരു ശുഭപര്യവസാനം ആഗ്രഹിച്ചുവെങ്കിലും അതില്ലാതെ പോയതിലുള്ള നിരാശയും ആരാധകർക്കുണ്ട്.
സ്ക്വിഡ് ഗെയിം 3 ഇതിന് ബദലായി ഒരു ശുഭപര്യവസാനം ആയിരുന്നു താൻ ആദ്യം പ്ലാൻ ചെയ്തിരുന്നത് എന്ന് റിലീസിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക് വെളിപ്പെടുത്തി.
Also Read: ഗർഭിണിയായപ്പോൾ പോലും എന്നെ വെറുതെ വിട്ടില്ല എന്ന് രംഭ, അത് ഞാൻ അവളെ സന്തോഷിപ്പിച്ചതാണ് എന്ന് കല മാസ്റ്റർ; ഇരുവരുടെയും ബന്ധംഅവസാന ഗെയിമിൽ, ലീ ജംഗ് ജേയുടെ കഥാപാത്രമായ സോങ് ഗി ഹുൻ ഒരു ഉയർന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്ന രംഗത്തോടെയാണ് സീരീസ് അവസാനിക്കുന്നത്. സമ്പന്നർക്കും ശക്തർക്കും വിനോദത്തിനായി നടത്തുന്ന കളികളിലെ വെറും കരുക്കൾ മാത്രമല്ല ദരിദ്രരും പാവപ്പെട്ടവരും എന്ന് കാണിക്കാൻ വേണ്ടിയാണ് അയാൾ സ്വയം ബലിയർപ്പിച്ചത്. അതോടെ, കിം ജുൻ ഹിയുടെ (ജോ യൂറി) മൂന്ന് ദിവസം മാത്രം പ്രായമുള്ള മകളും പുതിയ പ്ലെയർ 222-ഉം ഷോയുടെ വിജയിയായി മാറുകയും ചെയ്യുന്നു.
യുഎസിൽ ഇനി സിവിൽ വിവാഹങ്ങൾക്ക് മാത്രം അംഗീകാരം, ആരെല്ലാം ഇത് ബാധിക്കും? പഴയ അപേക്ഷകൾക്കും പുതിയ നിയമം
എന്നാൽ ആദ്യ ഘട്ടത്തിൽ ഗി ഹുൻ ഗെയിം ഇല്ലാതാക്കി യുഎസിലുള്ള മകളുമായി വീണ്ടും സോങ് ഗി ഹൂൻ ഒന്നിക്കുന്നതായിട്ടാണ് പ്ലാൻ ചെയ്തിരുന്നത് എന്നാണ് ഇപ്പോൾ സംവിധായകൻ തുറന്ന് പറഞ്ഞിരിയ്ക്കുന്നത്. എന്നാൽ എഴുത്ത് മുന്നോട്ട് പോകുമ്പോൾ ഡ്രാമയിലൂടെ ഞാൻ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം അല്ല എന്ന സംശയം വന്നതിലൂടെയാണ് നായകന്റെ ആത്മഹത്യയിലേക്ക് എത്തിയത്. ഞാൻ സീസൺ 1 സംവിധാനം ചെയ്തതിനെക്കാൾ മോശം അവസ്ഥയിലാണ് ഇന്ന് ലോകം എന്നും ഹ്വാങ് ഡോങ് ഹ്യൂക് പറയുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·