ദിലീപിനൊപ്പമുള്ള ഒരു റെട്രോ- വിന്റേജ് ലുക്കിലുള്ള ഫോട്ടോ ആണ് കാവ്യ മാധവന്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ അധികം ഫോട്ടോകളോ പോസ്റ്റുകളോ പങ്കുവയ്ക്കാത്ത ആളാണ് കാവ്യ മാധവന്‍. ഓണം, വിഷു പോലുള്ള സീസണുകളില്‍ ലക്ഷ്യയുടെ ബ്രാന്റ് പ്രമോഷന് വേണ്ടിയുള്ള ഫോട്ടോകളാണ് കൂടുതലും പോസ്റ്റ് ചെയ്യുന്നത്. അല്ലാത്ത പക്ഷം സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ആളാണ് കാവ്യ.
എണ്‍തുകളിലേക്ക് തിരികെ കൊണ്ടു പോകുന്ന എന്ന ക്യാപ്ഷനോടെയാണ് കാവ്യയുടെ പോസ്റ്റ്. ദിലീപിന്റെ മുഖഛായ നന്നായി വന്നിട്ടുണ്ടെങ്കിലും, കാവ്യ മാധവന്റെ യഥാര്‍ത്ഥ ലുക്കില്‍ നിന്ന് ഒത്തിരി വ്യത്യസ്തമാണ് ഈ എഐ ചിത്രം. പഴയ കാവ്യ മധവന്റെ ഏഴയലത്ത് പോലും വരില്ല ഈ എഐ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം. കാവ്യ മാധവന്റെ സൗന്ദര്യത്തെ ചൊല്ലിയുള്ള വലിയൊരു ചര്‍ച്ച തന്നെ കമന്റ് ബോക്‌സില്‍ നടക്കുന്നത് കാണാം. അതേ സമയം ദിലീപ് പെര്‍ഫക്ട് ലുക്കാണ്.
എങ്ങനെയായാലും ദിലീപ് - കാവ്യ മാധവന്‍ ജോഡികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫോട്ടോയും വലിയ സന്തോഷം തന്നെയാണ്. വീണ നായരും, മുന്നയുമടക്കമുള്ള സെലിബ്രിറ്റികളടക്കം പലരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. കാവ്യ മാധവന്റെയും ദിലീപിന്റെയും ഫാന്‍സ് പേജുകളിലും ഇരുവരുടെയും പല തരത്തിലുള്ള വിന്റേജ് ലുക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാവ്യ മാധവന്‍ മാത്രമല്ല, നവ്യ നായരും ഭാവനയും അടക്കം ഇന്റസ്ട്രിയിലെ പല സെലിബ്രിറ്റികളും ഇതിനോടകം തങ്ങളുടെ എഐ ഫോട്ടോകള്‍ ജനറേറ്റ് ചെയ്തു കഴിഞ്ഞു. അതിനിടയില്‍ ഒറിജിനല്‍ വിന്റേജ് ലുക്കുള്ള റഹ്‌മാന്റെയും, മാധവിയുടെയുമൊക്കെ പഴയ കാല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു




English (US) ·