ഇതിലുമധികം നിന്നെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നീ അത് തെളിയിച്ചു; ഭാര്യയെ കുറിച്ച് അരവിന്ദ്

1 week ago 3

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ അരവിന്ദ് ആകാശിന്റെ വിവാഹം മലേഷ്യയില്‍ വച്ച് നടന്നത്. വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് നല്‍കിയ സര്‍പ്രൈസ് കാന്റില്‍ ലൈറ്റ് ഡിന്നറിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുകയാണിപ്പോള്‍ ഇരുവരും. സാറയോടുള്ള സ്‌നേഹത്തെ കുറിച്ചാണ് അരവിന്ദ് പറയുന്നത്, തനിക്ക് തന്ന സര്‍പ്രൈസിനെ കുറിച്ച് സാറയും വാചാലയാവുന്നു

aravind akashഅരവിന്ദ് ആകാശും സാറയും
ഏറെ നാളത്തെ പ്രണയ ബന്ധത്തിനൊടുവില്‍ ഇപ്പോഴാണ് നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായത്. ജൂലൈ 1 ന് ആയിരുന്നു സാറയുമായുള്ള വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. ഇപ്പോഴിതാ ഭാര്യയോടുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അരവിന്ദ് ഒരു പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നു. പോസ്റ്റിന് താഴെ ഇരുവര്‍ക്കും വിവാഹ മംഗളം ആശംസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നു.

വിവാഹത്തിന് ശേഷം സാറയ്ക്ക് നല്‍കിയ സര്‍പ്രൈസ് കാന്റില്‍ ലൈറ്റ് ഡിന്നറിന്റെ സമയത്ത് എടുത്ത സെല്‍ഫി ചിത്രത്തിനൊപ്പമാണ് അരവിന്ദിന്റെ പോസ്റ്റ്. നിന്നെ ഇനിയും കൂടുതല്‍ സ്‌നേഹിക്കുക എന്നത് അസാധ്യമാണെന്ന് ഞാന്‍ കരുതുമ്പോള്‍, അങ്ങനെയല്ല എന്ന് നീ തെളിയിക്കുന്നു. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി സാറ- എന്നാണ് അരവിന്ദന്റെ പോസ്റ്റ്.


ഭര്‍ത്താവ് തനിക്ക് നല്‍കിയ സര്‍പ്രൈസ് കാന്റില്‍ ലൈറ്റ് ഡിന്നറിന്റെ സന്തോഷത്തെ കുറിച്ച് സാറയും സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും കഴിഞ്ഞ ദിവസത്തെ രാത്രിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ശരിക്കും മാന്ത്രികമായിരുന്നു അത്. ഒരു പെര്‍ഫക്ട് കാന്റില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കി എന്റെ ഭര്‍ത്താവ് എന്നെ പൂര്‍ണമായും സന്തോഷവതിയാക്കി- എന്നാണ് സാറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷമാണ് മലേഷ്യയില്‍ വച്ച് സാറയുടെയും അരവിന്ദന്റെയും വിവാഹം കഴിഞ്ഞത്. വെങ്കട് പ്രഭുവും വൈഭവും അടക്കമുള്ള അരവിന്ദന്റെ അടുത്ത സുഹൃത്തുക്കള്‍ ലളിതമായി നടന്ന വിവാഹ ചടങ്ങിലും, അതിന് ശേഷം നടന്ന ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷനിലും പങ്കെടുത്തിരുന്നു. ഇത്രകാലം കാത്തു നിന്നിട്ട് അന്‍പത് വയസ്സിലേക്ക് കടക്കുമ്പോള്‍ അരവിന്ദ് വിവാഹിതനായി എന്നതായിരുന്നു അതിലെ ഹൈലൈറ്റ്.

ഡാന്‍സ് കൊറിയോഗ്രാഫറായി സിനിമയില്‍ തുടക്കം കുറിച്ചതാണ് അരവിന്ദ് ആകാശ്. തുടര്‍ന്ന് അഭിനയത്തിലേക്ക് വന്നു. തമിഴിലാണ് തുടക്കമെങ്കിലും, അരവിന്ദിന് കരിയറില്‍ ഏറ്റവും മികച്ച റോള്‍ സംഭവിച്ചത് മലയാളത്തിലാണ്. നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണന്റെ വേഷത്തിലൂടെയാണ് ഇന്നും മലയാളികള്‍ അരവിന്ദനെ ഓര്‍ക്കുന്നത്. അതിന് ശേഷവും നിരവധി സിനിമകള്‍ അഭിനയിച്ച അരവിന്ദ്, ടിവി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മെന്ററായും വിധികര്‍ത്താവും എത്തിയിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article