ഇതിഹാസ കഥയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവുമായി 'മഹാവതാര്‍ നരസിംഹ'; ആഗോള റിലീസ് നാളെ

6 months ago 7

24 July 2025, 05:10 PM IST

Mahavatar Narsimha

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നിനിന്നുകൊണ്ട് ചരിത്രവും പുരാണവും കോര്‍ത്തിണക്കിയ ഇതിഹാസ കഥയുമായി 'മഹാവതാര്‍ നരസിംഹ' വ്യാഴാഴ്ച പ്രദര്‍ശനത്തിന് എത്തുന്നു. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ബ്രഹ്‌മാണ്ഡ ആനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷന്‍ മാജിക് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം, പ്രഹ്‌ളാദന്റെ അനശ്വരമായ കഥയും പരമ്പരാഗത 2ഡി കലാസൃഷ്ടിയുമായി അത്യാധുനിക 3ഡിയെ സംയോജിപ്പിക്കുന്ന സിനിമാ സാങ്കേതികതയുടെ അതിനൂതനമായ അവതരണത്തിനുമാണ് തയ്യാറെടുക്കുന്നത്. മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നല്‍കുന്നത് സാം സി.എസിന്റെ സംഗീതമാണ്.

ഇന്ത്യന്‍ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് 'മഹാവതാര്‍ നരസിംഹ'. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഇന്ത്യന്‍ പുരാണങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പിആര്‍ഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Mahavatar Narsimha hits theatres worldwide connected 25 July 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article