ഇതിഹാസങ്ങളുടെ ‘ലാസ്റ്റ് ഡാൻസ്’, രോഹിത്തിന്റെയും കോലിയുടേയും ബാറ്റിങ് കണ്ട് കരഞ്ഞ് ഓസ്ട്രേലിയൻ കമന്റേറ്റർ- വിഡിയോ

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: October 27, 2025 04:08 PM IST Updated: October 27, 2025 04:47 PM IST

1 minute Read

 X@BCCI
കോലിയുടേയും രോഹിതിന്റെയും ബാറ്റിങ് കണ്ടു കരയുന്ന കമന്റേറ്റർ. കോലിയും രോഹിതും മത്സരത്തിനിടെ. Photo: X@BCCI

സിഡ്നി∙ രോഹിത് ശർമയുടേയും വിരാട് കോലിയുടേയും ഓസ്ട്രേലിയൻ മണ്ണിലെ അവസാന മത്സരത്തിലെ പ്രകടനം കണ്ട് കണ്ണീരടക്കാനാകാതെ കമന്റേറ്റർ. മത്സരം ഓസ്ട്രേലിയയിൽ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ കമന്റേറ്റർമാരിൽ ഒരാളാണ് രോഹിത്തിന്റെയും കോലിയുടേയും ബാറ്റിങ് കണ്ട് കരയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മത്സരം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണു പുറത്തുവന്നത്.

മത്സരത്തിൽ 168 റൺസിന്റെ കൂട്ടുകെട്ടാണ് കോലിയും രോഹിത്തും ചേർന്ന് ഇന്ത്യയ്ക്കായി പടുത്തുയർത്തിയത്. രോഹിത് ശർമ 121 റൺസെടുത്തും വിരാട് കോലി 74 റൺസെടുത്തും പുറത്താകാതെനിന്നു. ഇന്ത്യ ഒൻപതു വിക്കറ്റ് വിജയമാഘോഷിക്കുന്നതിനിടെയായിരുന്നു സെൻ ക്രിക്കറ്റിന്റെ കമന്റേറ്റർ വൈകാരികമായി പ്രതികരിച്ചത്. പരമ്പര 2–1ന് ഓസ്ട്രേലിയ വിജയിച്ചപ്പോഴും, സീനിയർ താരങ്ങൾ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.

ഓസ്ട്രേലിയയിൽ കരിയറിലെ അവസാന മത്സരമായിരിക്കും ഇതെന്ന് രോഹിത് ശർമ പ്രതികരിച്ചിരുന്നു. സിഡ്നിയിലെ ആരാധകർക്ക് രോഹിത്തും കോലിയും നന്ദിയും പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും സീനിയർ താരങ്ങൾ രണ്ടു പേരും കളിച്ചേക്കും. അടുത്ത മാസം അവസാനമാണ് മത്സരങ്ങൾ. 2027ലെ ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ കോലിക്കും രോഹിതിനും താൽപര്യമുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary:

Rohit Sharma and Virat Kohli's show successful Australia was remarkable. The duo's concern helped India execute a important victory, marking a perchance affectional infinitesimal for commentators and fans alike.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪12:44 p.m. to ‪03:53 p.m. connected 12 October 2025) inclination for Rohit Sharma
Read Entire Article