ഇതിഹാസവുമായി നന്ദമുരി ബാലകൃഷ്ണ; ഗോപിചന്ദ് മലിനേനിയുടെ 'എൻബികെ111' പ്രഖ്യാപിച്ചു,

7 months ago 6

08 June 2025, 01:44 PM IST

nbk

ചിത്രത്തിന്റെ പോസ്റ്റർ

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. 'എൻബികെ111' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ജൂൺ 10 നു ജന്മദിനം ആഘോഷിക്കുന്ന ബാലകൃഷ്ണയുടെ ജന്മദിനത്തിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'വീര സിംഹ റെഡ്ഡി' എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. "പെദ്ധി" എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'എൻബികെ111'.

പ്രകോപിതനായ ഒരു സിംഹത്തിൻ്റെ ചിത്രമാണ് ഇതിന്റെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഖത്തിന്റെ പകുതി ലോഹ കവചം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ ബാക്കി പകുതി തുറന്നിരിക്കുകയും വന്യമായി തുടരുകയും ചെയ്യുന്നു.

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ നിലവിൽ പ്രീ-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

Content Highlights: Nandamuri Balakrishna's NBK111 Announced

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article