Authored by: അശ്വിനി പി|Samayam Malayalam•7 Jul 2025, 5:25 pm
എന്നും എപ്പോഴും എന്റേത് എന്ന് പറഞ്ഞ് ഭാര്യയെ കെട്ടിപ്പിടിച്ച ഫോട്ടോയ്ക്കൊപ്പം ഗോസിപ്പുകൾക്കെല്ലാം ഗായകൻ ജസ്റ്റിൻ ബീബർ മറുപടി നൽകിയിരിക്കുകയാണ്
ഗോസിപ്പുകൾക്ക് വായടപ്പിയ്ക്കുന്ന മറുപടി നൽകി ജസ്റ്റിൻ ബീബർ ഹൈലി ബാൾഡ്വിൻ ബീബറിനൊപ്പമുള്ള മനോഹരമായ ഏതാനും ചിത്രങ്ങളാണ് ജസ്റ്റിൻ പങ്കുവച്ചിരിയ്ക്കുന്നതും. ഞായൽറാഴ്ചത്തെ അതി മനോഹരമായ ഒരു സൂര്യസ്തമയം, ഇരുവരും കെട്ടിപ്പിടിച്ചിരുന്ന് അത് ആസ്വദിക്കുന്നതായി ചിത്രങ്ങളിൽ കാണാം. എന്നും എപ്പോഴും എന്റേത് - എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ഇരുവരുടെയും മുഖത്തെ ആ സന്തോഷവും ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. ഇനിയും സംശയം ഉണ്ടെഭ്കിൽ അത് ഹൈലി ബീബർ തന്നെയാണോ എന്നൊന്ന് സൂം ചെയ്ത് നോക്കിക്കോളൂ എന്നാണ് ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. ആ കമന്റിന് നല്ല എൻഗേജിങും ഉണ്ട്.
Also Read: 40 കാരൻ രൺവീർ സിംഗിന്റെ നായികയായി സാറ അർജുൻ; കൊച്ചു കുഞ്ഞല്ലേ, വിമർശനങ്ങളുമായി സോഷ്യൽ മീഡിയ, എന്താണിതിൽ ഇത്ര തെറ്റ്?സെലീന ഗോമസുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ജസ്റ്റിൻ ബീബറിന്റെ ജീവിതത്തിലേക്ക് മോഡലും ബിസിനസ്സുകാരിയും താരപുത്രിയുമൊക്കെയായ ഹൈലി ബീബർ കടന്നുവന്നത്. 2009 ൽ ടുഡെ ഷോയുടെ ബാക്ക്സ്റ്റേജിൽ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. 2025 മുതൽ ഇരുവരും ഡേറ്റിങിൽ ആണ്. 2018 ൽ ആയിരുന്നു വിവാഹം. ഒരു കുഞ്ഞുമുണ്ട്.
കഴിഞ്ഞ മാസം മുതലാണ് ജസ്റ്റിനും ഹൈലിയും വേർപിരിയുകയാണ് എന്ന ഗോസിപ്പുകൾ പുറത്തുവന്നത്. ജസ്റ്റിന്റെ സ്ഥിരതയില്ലാത്ത സ്വഭാവമാണ് പ്രശ്നങ്ങൾക്ക് കാരണം, ഗായഗൻ ഇപ്പോൾ വളരെ അധികം പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നൊക്കെയായിരുന്നു വാർത്തൾ. ഗോസിപ്പുകൾ അവസാനിപ്പിക്കാൻ വേണ്ടി ലോസ്ആഞ്ചൽസൽ നടന്ന ഡിജെ മാർട്ടിൻ ഗാരിക്ലിന്റെ ഷോയിൽ പങ്കെടുത്തിരുന്നു, ആ ചിത്രങ്ങൾ പുറത്തുവന്നിട്ടും ഗോസിപ്പുകൾ അവസാനിച്ചില്ല.
Costco Product Recall 2025: ഈ ഉൽപന്നങ്ങൾ ഉപയോഗിക്കരുത്; നിർദേശവുമായി കോസ്റ്റ്കോ
ജസ്റ്റിൻ ബീബർ മാതൃദിനത്തിന് പങ്കുവച്ച പോസ്റ്റിൽ ഹൈലിയുടെ അസാന്നിധ്യവും, ഹൈലിയുടെ ആദ്യത്തെ വോഗ് കവർ ഒറ്റയ്ക്ക് പുറത്തിറങ്ങിയതും ആരാധകർക്ക് കൂടുതൽ കൺഫ്യൂഷനുണ്ടാക്കിയിരുന്നു. എന്നാൽ എല്ലാ ഗോസിപ്പുകൾക്കും ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്ന ഈ ഫോട്ടോ മറുപടിയാണെന്ന് ആരാധകർ പറയുന്നു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·